ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: രമേശ് ചെന്നി്ത്തല
തിരുവനന്തപുരം: രാജസ്ഥാനില്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണഘടനയുടെ സംരക്ഷകനാകേണ്ട ഗവര്‍ണ്ണറെ ഉപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ബി ജെ പി ശ്രമിക്കുകയാണ്. ഹൈക്കോടതിയും ഗവര്‍ണ്ണറുടെ ഓഫീസുമെല്ലാം ഉന്നതമായ ഭരണഘടനാസ്ഥാപനങ്ങളാണ്. നിയമസഭാ സമ്മേളനം വിളിക്കണമെന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയ ഗവര്‍ണ്ണറുടെ നപടി ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശത്തില്‍ ഇടപെടാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ല. ജനാധിപത്യ സ്ഥാപനങ്ങളുടെ കാവലാളായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണ്ണര്‍ അവയുടെ അന്തകനായി മാറുന്നത് വലിയ ദുരന്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മണിപ്പൂര്‍ , കര്‍ണ്ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ഭരണഘടനാതീത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ രാജസ്ഥാനിയും അതേ മാര്‍ഗം അവര്‍ അവലംബിക്കുകയാണ്. ഇതിനെതിരെയുള്ള അതിശക്തമായ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കോവിഡ് 19 ന്റെ മഹാമാരിയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ഇപ്പോള്‍ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തില കുറ്റപ്പെടുത്തി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…