Interview

ജനാധിപത്യത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് അവധാനത ആവശ്യം : ഡോ.സെബാസ്റ്റിയന്‍ പോള്‍

പത്രാധിപന്മാര്‍ക്ക് മുന്നറിയിപ്പില്ലാതെ പദവി നഷ്ടമാകുകയും പലരും ജയിലിലാ കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ മാധ്യമലോകത്തെ മാറ്റങ്ങളെ വിലയിരുത്തുകയാണ് അടിയന്തരാവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തനം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍. മാധ്യമവിമര്‍ശകനും ലോക്സഭാംഗവും നിയമസഭാംഗ വുമായിരുന്ന അദ്ദേഹം നിയമപണ്ഡിതന്‍, മാധ്യമവിദഗ്ധന്‍ എന്ന നിലയിലും പ്രാ ഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ സംസാരിക്കുന്നു.

1.അടിയന്തരാവസ്ഥ കാലത്ത് മാധ്യമ പ്രവര്‍ത്തകനായിരുന്ന വ്യക്തി
എന്ന നിലയില്‍ ഈ കാലഘട്ടത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു?
   അടിയന്തരാവസ്ഥ, പ്രഖ്യാപിതമായാലും അപ്രഖ്യാപിതമായാലും, ഭീകരമായ അവ സ്ഥയാണ്. ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു ള്ളതാണ് പ്രഖ്യാപിത മായ അടിയന്തരാവസ്ഥ. 1975 ലെ അടിയന്തരാവസ്ഥയ്ക്ക് അനുബന്ധമായി സെന്‍സര്‍ ഷിപ്പും നിലവില്‍ വന്നു. എല്ലാവരും വഴങ്ങിയ പ്പോള്‍ കൗശലത്തോടെയും അനല്‍പ്പ മായ ധൈര്യത്തോടെയും അടിയന്തരാ വസ്ഥയെ വെല്ലു വി ളിച്ച പത്രമാണ് ഇന്ത്യന്‍ എക്സ്പ്രസ്. ഈ പത്രത്തിലാണ് ഞാന്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. അ ടവുകള്‍ പതിനെട്ടും പ യറ്റിക്കഴിഞ്ഞ് കീഴടങ്ങുമെന്ന ഘട്ടമായപ്പോള്‍ അപ്രതീക്ഷിതമായി അടിയന്തരാവസ്ഥയുടെ അന്ത്യം സംഭവിച്ചു. സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങി റാംനാഥ് ഗോയങ്കയ്ക്ക് തന്റെ പ്രിയപ്പെട്ട എഡിറ്റര്‍ എസ്. മല്‍ഗോങ്കറെ ബലി കൊടുക്കേണ്ടിവന്നു. കുല്‍ദീപ് നയ്യാര്‍ ഉള്‍പ്പെടെ നിരവധി പത്രപ്രവര്‍ത്ത കര്‍ ജയിലിലായി.ഇന്ന് പത്രാധിപന്മാര്‍ക്ക് മുന്നറിയിപ്പില്ലാതെ പദവിനഷ്ട മാവു കയും പലരും ജയിലി ലാകുകയും ചെയ്യുമ്പോള്‍ പഴയ കാര്യങ്ങള്‍ വെറുതെ ഓര്‍ത്തുപോകുന്നു.
എല്ലാ അത്യാചാരങ്ങള്‍ക്കും കോടതി അന്നത്തെപ്പോലെ ഇന്നും അംഗീകാരം നല്‍കുന്നു. പ്രഖ്യാപി തമായാലും അപ്രഖ്യാപിതമായാലും അനുഭവിക്കുന്നവര്‍ക്ക് ഒരുപോലെയാണ്. ആവശ്യപ്പെട്ടതിലേ റെ വിധേയത്വം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ ഇന്നും ആ രീതി അനുവര്‍ത്തിക്കുന്നു. പത്രപ്രവര്‍ ത്തക യൂണിയനും എഡിറ്റേഴ്സ് ഗില്‍ഡും ചില ഘട്ടങ്ങളില്‍ പ്രതിഷേധിക്കുന്നുണ്ട്.പക്ഷേ മാധ്യമ ങ്ങളുടെ പൊതുവായ നിലപാട് സംശയാസ്പദമാണ്. ഭയചകിതമായ മാധ്യമരംഗം ആത്മരക്ഷാര്‍ത്ഥം സ്വയംനിര്‍മിത നി ശ്ശബ്ദതയിലേക്ക് ആണ്ടുപോകുന്നു. ജനാധിപത്യത്തിലെ മാരകപാപമാണ് നിശ്ശബ്ദ ത.

2.മലയാള മാധ്യമ മേഖലയിലും മാധ്യമ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടിലും വന്ന മാറ്റങ്ങള്‍?
കോര്‍പ്പറേറ്റ് സംസ്‌കാരം മലയാള മാധ്യമ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി-പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ്?
            മാധ്യമരംഗത്തെ ധാര്‍മികമായ അപചയത്തിനും ജനാധിപത്യവിരുദ്ധതയ്ക്കും നാം ഏറെക്കാലം റൂപര്‍ട്ട് മര്‍ഡോക്കിനെ കുറ്റപ്പെടുത്തി. ചെങ്കോലും കിരീടവും അവകാശിക്ക് കൈമാറിക്കൊണ്ട് മര്‍ ഡോക്ക് അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം പ്രോദ്ഘാടനം ചെയ്ത കോര്‍പറേറ്റ് സംസ്‌കൃതി നിലനി ല്‍ക്കുന്നു. മര്‍ഡോക്കിനേക്കാള്‍ ശക്തമായ പ്രതീകങ്ങളും പേരുകളും നമുക്കുണ്ട്. കോര്‍പറേറ്റ് നിയ ന്ത്രണത്തില്‍നിന്ന് മാധ്യമങ്ങള്‍ മുക്തമായിരിക്കണമെന്ന നിലപാട് പണ്ടേയുണ്ടെങ്കിലും ഇന്ത്യയിലെ 80 ശതമാനം ജനങ്ങ ള്‍ ആശ്രയിക്കുന്നത് രണ്ട് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെയാണ്. അവ ദേശിയാണെന്നത് സമാശ്വാസത്തിന് വകയാകുന്നില്ല.
ഉടമസ്ഥതയുടെ കേന്ദ്രീകരണം മാധ്യമരംഗത്ത് അവശ്യം വേണ്ടതായ വൈവിധ്യത്തിനും വ്യത്യസ്തത യ്ക്കും തടസമാകുന്നു. ജഫ്രി ആര്‍ച്ചറുടെ രീതിയില്‍ ഇന്ത്യന്‍ എഴുത്തുകാരുണ്ടെങ്കില്‍ അവര്‍ക്ക് പ്ര ചോദനമാകത്തക്ക വിധമാണ് എന്‍ഡിടിവിയുടെ കോര്‍പറേറ്റ് ടേക്ക് ഓവര്‍ നടന്നത്. സമാനമായ നാട കീയത സമ്മതത്തോടെയാണെങ്കിലും കേരളത്തിലും സംഭവിക്കുന്നുണ്ട്. സമ്മതം എന്നു പറഞ്ഞാ ല്‍ പൂര്‍ണസമ്മതം തന്നെയാണ്. മൂലധനം എന്ന മണവാളന്റെ വരവിനുവേണ്ടി വിളക്കില്‍ എണ്ണ യൊഴിച്ച് കാത്തിരിക്കുന്ന കന്യകമാര്‍ ഇവിടെയുമുണ്ട്. കന്യകാത്വം നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് മടി യില്ല. മാതൃഭൂമി പത്രം സ്വന്തമാകാന്‍ ബെന്നറ് കോള്‍മാന്‍ കമ്പനി ശ്രമിച്ചപ്പോള്‍ കേരളത്തിലുണ്ടായ ജനകീയപ്രതിരോധം ശുഭോദര്‍ക്കമായിരുന്നെങ്കിലും അത് ആവര്‍ത്തിക്കാനിടയില്ല. പത്രങ്ങളുടെ പ്രചാരത്തിലും ചാനലുകളുടെ റേറ്റിങ്ങിലും വിശ്വാസ്യത ഘ ടകമാകുന്നുവെന്നതാണ് ആശ്വാസകര മായ വസ്തുത.

3.സമൂഹ മാധ്യമങ്ങള്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍, വ്ളോഗര്‍മാര്‍- മാധ്യമ മേഖലയിലും മാധ്യമ പ്രവര്‍ത്തനത്തിലുമുണ്ടാക്കിയ മാറ്റങ്ങള്‍-
         ഇന്ന് ഇന്‍ഫ്ളുവന്‍സര്‍മാര്‍ പരമ്പരാഗത മാധ്യമങ്ങളിലെ സെലിബ്രിറ്റികളാകുന്നു !
പൈതൃകമാധ്യമങ്ങളില്‍ ആരോപിക്കപ്പെടുന്ന ദോഷങ്ങളില്‍നിന്ന് മുക്തമായി ജനകീയമായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കിക്കൊണ്ടാണ് നവമാധ്യമങ്ങളുടെ പ്രവര്‍ത്തനം. മാ ധ്യമങ്ങളുടെ ജനാധിപത്യവത്കരണം ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.