Home

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം : പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്, രാഹുലും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ സംഘര്‍ഷം

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതി ഷേധത്തിനിടയില്‍ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാഗാ ന്ധി യെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നേരം നീണ്ട സംഘര്‍ഷത്തി നൊടുവില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സം ഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് അറ സ്റ്റ് ചെയ്തു. ഏറെ നേരം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ ടക്കമുള്ള വരെ അറസ്റ്റ് ചെയ്തു നീക്കി.

എഐസിസി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തുന്നതിനിട യില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പൊ ലീസ് ബാരിക്കേഡ് ചാടിക്കടന്നുമുന്നോട്ട് പോയപ്പോഴാണ് പൊലീസിന്റെ നടപടി. പ്രിയങ്കാ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്.

രാഹുല്‍ ഗാന്ധിക്കൊപ്പം ശശി തരൂര്‍, ഹൈബി ഈഡന്‍ എന്നിവരടക്കമുള്ള എംപിമാരെയും നേതാ ക്കളെയും പൊലീസ് അറസ്റ്റ് ചെയതു. കറുപ്പ് വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതി ഷേധത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.

അവശ്യസാധനങ്ങളുടെ വിലവര്‍ധന, തൊഴിലില്ലായ്മ, ജിഎസ്ടി, ഇഡി നടപടി എന്നിവക്കെതിരെ പാര്‍ലിമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയയായിരുന്നു അറസ്റ്റും കസ്റ്റഡിയിലെടു ക്കലും. പ്രധാന മന്ത്രിയുടെ വസതി ഉപരോധിക്കലും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചുമാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.