Home

ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കും; ബഫര്‍സോണ്‍ ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനം

വനം ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച് 2019ല്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്താനും തീരുമാ നമായി. സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ വനംവ കുപ്പിനെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചുമതലപ്പെ ടുത്തി.

തിരുവനന്തപുരം : വനം ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോ ഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച് 2019ല്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്താനും തീരുമാന മായി. സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ വനംവ കുപ്പിനെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്ന തിന് പിന്നാലെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. വനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ വരെയുള്ള ജനവാസ കേ ന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്.

സംരക്ഷിത വനങ്ങളുടെ ചുറ്റളവില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി മേഖല നിര്‍ബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യാനായിരുന്നു ആദ്യ നീക്കം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരള ത്തിന്റെ നിലപാട്. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.ഇതിനായി തുറന്ന കോടതിയില്‍ തന്നെ ഹരജി എത്തു ന്ന തരത്തില്‍ നീങ്ങാനായിരുന്നു തീരുമാനം.

നിലവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷന്‍ പെറ്റീഷനാണ് കേരളം നല്‍കാന്‍ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാല്‍ നിയമനിര്‍മ്മാണ് സാധ്യതകളും പരി ശോധിക്കാനായിരുന്നു നീക്കം. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടതില്ലെന്ന തീരു മാനത്തിലാണ് കേരളമിപ്പോള്‍.നിലവി ല്‍ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷന്‍ പെറ്റീഷനാണ് കേരളം നല്‍കാന്‍ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാല്‍ നിയമനിര്‍മാണ് സാധ്യതകളും പരി ശോധി ക്കാനായിരുന്നു നീക്കം.

എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഹരജി ഫയല്‍ ചെയ്യേണ്ടതില്ലെന്ന തീരു മാനത്തിലാണെത്തിയത്.കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേ ന്ദ്രങ്ങളാണുളളത്.

മറ്റ് തീരുമാനങ്ങള്‍:

സ്വാതന്ത്ര്യദിനാഘോഷത്തില്‍ അഭിവാദ്യം സ്വീകരിക്കും

2022 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്താണ് അഭിവാ ദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോര്‍ജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി. എന്‍ വാസവന്‍ (കോട്ടയം), റോഷി അഗസ്റ്റിന്‍ (ഇടുക്കി) പി. രാജീവ് (എറണാകുളം), കെ. രാധാകൃഷ്ണന്‍ (തൃശ്ശൂര്‍), കെ. കൃഷ്ണന്‍കുട്ടി (പാലക്കാട്), വി. അബ്ദുറഹ്‌മാന്‍ (മലപ്പുറം), അഡ്വ. പി.എ. മുഹമ്മദ് റിയാസ് (കോഴിക്കോട്), എ.കെ. ശശീന്ദ്രന്‍ (വയനാട്), എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (കണ്ണൂര്‍), അഹമ്മദ് ദേവര്‍ കോ വില്‍ (കാസര്‍ഗോഡ്) എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

പിണറായി വിദ്യാഭ്യാസ സമുച്ചയത്തിന് ഭരണാനുമതി

പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയം കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്നതിന് ഭരണാ നുമതി നല്‍കി. 12.93 ഏക്കര്‍ സ്ഥലത്ത് ഐ.എച്ച്.ആര്‍.ഡി.യുടെ ഏകോപന ചുമതലയിലാണ് ഇത് നിര്‍ മ്മിക്കുക. നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍)നെ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തും.

താല്‍ക്കാലിക തസ്തിക

04.02.2022 ലെ ഉത്തരവ് പ്രകാരം ആരംഭിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ 28 താത്ക്കാലിക തസ്തിക സൃഷ്ടിക്കും. കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയു ടെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജി.ഐ.എസ്. വിദഗ്ധന്റെ തസ്തിക സൃഷ്ടിക്കും.

ആനുകൂല്യങ്ങള്‍

കേരള വനിതാ കമ്മീഷനിലെ 9 സ്ഥിരം ജീവനക്കാരുടെയും 5 കോ-ടെര്‍മിനസ് ജീവനക്കാരുടെയും ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും 01.07.2019 മുതല്‍ പ്രാബല്യത്തില്‍ പരിഷ്‌ക്കരിക്കുന്നതിന് അനുമതി നല്‍കും.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 01.07.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ ആനുകൂല്യങ്ങള്‍ അനുവദിക്കും.

ധനസഹായം

തൃശ്ശൂര്‍ ഗുരുവായൂര്‍ വില്ലേജില്‍ പാലയൂര്‍ കഴുത്താക്കല്‍ കെട്ടില്‍ മുങ്ങിമരിച്ച മനയപറമ്പില്‍ ഷനാദി ന്റെ മകന്‍ വരുണ്‍, സുനിലിന്റെ മകന്‍ സൂര്യ, മുഹമ്മദിന്റെ മകന്‍ മുഹസിന്‍ എന്നിവരുടെ കുടുംബങ്ങ ള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ച തുകയ്ക്കു പുറമെ ഒരു ല ക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചു.

വിമുക്തഭടന്മാരുടെ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കും

എസ്.എസ്.എല്‍.സി പാസ്സായത് അയോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ നിയമനത്തിന് ആര്‍മി മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് (ഇന്ത്യന്‍ ആര്‍മി സ്പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജ്യൂക്കേഷന്‍) അല്ലെങ്കില്‍ നാവിക / വ്യോമസേന നല്‍കുന്ന തദനുരൂപമായ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള വിമുക്ത ഭട ന്മാര്‍ അര്‍ഹരാണെന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

മുദ്രവില ഒഴിവാക്കും

ചിറ്റിലപ്പിള്ളി ഭവനപദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ 1,000 ഗുണഭോക്താക്കള്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടിവരുന്ന മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും.

എ.എഫ്.ഡിയില്‍ നിന്ന് ധനസഹായം സ്വീകരിക്കും

റി-ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്റെ കീഴില്‍ പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് രീതിയില്‍ നടപ്പാക്കുന്ന റസീ ലിയന്റ് കേരള ഡവലപ്പ്മെന്റ് പ്രോഗ്രാമിനായി കോഫിനാന്‍സ് വ്യവസ്ഥയില്‍ 100 ദശലക്ഷം യൂറോ സഹാ യം ഫ്രഞ്ച് ബാങ്കായ എ.എഫ്.ഡിയില്‍ നിന്നും സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കും. ഇതിനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിന് ആര്‍.കെ.ഐ. ആഡീഷണല്‍ ചീഫ് സെക്രട്ടറി & സി.ഇ.ഒ.യെ ചുമതലപ്പെ ടുത്തും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.