ജനമൈത്രി പോലീസിന്‍റെ സോഫ്റ്റ് വെയര്‍ അധിഷ്ഠിത ബീറ്റ് സംവിധാനമായ എം ബീറ്റിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള ബഹുമതിക്ക് പാലക്കാട് അര്‍ഹമായി. തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു.കെ.തോമസ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
എം ബീറ്റ് സംവിധാനപ്രകാരം ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.പ്രതാപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വി.ആര്‍. രതീഷ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു. മികച്ച ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്കാരം പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.അറുമുഖനും കസബ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രാജനും കുഴല്‍മന്ദം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.രതീഷിനും ലഭിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു പോലീസ് ആസ്ഥാനത്തു നടത്തിയ ചടങ്ങില്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍, ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി എസ് ശ്രീജിത്ത്, ഐ.ജി പി വിജയന്‍ എന്നിവരും പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.