അവിവാഹിതയായ യുവതി ഗര്‍ഭിണിയായതതിനെ തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കേ ണ്ട സാഹചര്യം ഉണ്ടെന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരു ന്നു വെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളില്‍ നിന്നാണ് അവിവാഹിത ഗര്‍ഭിണിയായത്
കൊച്ചി : എറണാകുളം മെഡിക്കല്‍ കോളേജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുട്ടിയെ കിട്ടി യത് സുഹൃത്ത് വഴിയെന്ന് കുട്ടിയെ ഏറ്റുവാങ്ങിയ അനൂപ് പൊലീസിനോട് പറഞ്ഞു. ജനിച്ച് ഒരാഴ്ചയ്ക്ക കമാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. പ്രസവത്തിന് ആ ഴ്ചകള്‍ക്ക് മുന്‍ പേ കൈമാറ്റത്തിന് തീരുമാനമെടുത്തിരുന്നുവെന്നും ഇയാള്‍ പൊലിസിനോട് സമ്മതിച്ചു.
അവിവാഹിതയായ യുവതി ഗര്‍ഭിണിയായതതിനെ തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെ ന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരുന്നുവെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളില്‍ നിന്നാണ് അവിവാഹിത ഗര്‍ഭിണിയായത്. ഇതേത്തുടര്‍ന്നാണ് വിവാഹിതനായ കുട്ടിയുടെ യഥാര്‍ത്ഥ പിതാവ് കുഞ്ഞിനെ ഒഴിവാക്കാന്‍ കാരണമാ യതെന്നും ഇടനിലക്കാരന്‍ ഈ സംഗീത സംഘവുമായി ബന്ധമുണ്ടെന്നും അനൂപ് മൊഴി നല്‍കിയതെ ന്നാണ് വിവരം.
വിവാഹം കഴിഞ്ഞ് ദീര്‍ഘകാലം കഴിഞ്ഞിട്ടും അനൂപിന് കുട്ടികളുണ്ടായില്ല. നിരവധി ചികിത്സകളും നട ത്തിയിരുന്നു.താനൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നു.അതേസമയം കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്ക ള്‍ക്ക് കുട്ടിയെ എങ്ങനെയും ഒഴിവാക്കണമെന്ന സാഹചര്യവുമായിരുന്നു. സുഹൃത്തിന്റെ കുടുംബം തക രാതിരിക്കുക എന്നതു കൂടി കണക്കിലെടുത്താണ് കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായതെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി.
അതിനിടെ അനൂപും കേസിലെ പ്രതിയായ അനില്‍കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യ ങ്ങളും പുറത്തു വന്നിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്ന ത്. കഴിഞ്ഞ മാസം 31 നാണ് കൂടിക്കാഴ്ച നടന്നത്.ഇതിനു ശേഷമാണ് കുട്ടിയുടെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് വേഗ ത്തിലാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെ നഗരസഭ കിയോസ്‌കിലെത്തുന്നത്. പിന്നീട് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി അനൂപിന് കൈമാറുകയും, അനൂപ് അതുകൊണ്ട് പോകുകയുമായിരു ന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവും മുഖ്യപ്രതിയുമായ അനില്‍കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.