News

ജനജീവിതം ദുസ്സഹമാക്കുന്ന  നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് :തിരുഃ  ജില്ലാ പഞ്ചായത്ത്‌

തിരുവനന്തപുരം : ജില്ലയിൽ നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ പ്രായോഗികമായ തരത്തിൽ ഇളവുകൾ വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡഡന്റ് ശ്രീ.വി.കെ.മധു ആവശ്യപ്പെട്ടു.തിരു:ജില്ലയിൽ തീരപ്രദേശത്ത് സാമൂഹ്യവ്യാപന സൂചനകൾ കണ്ടെത്തിയതോടു കൂടി കർശ്ശനമായ നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്.നഗരസഭയുടെ മുപ്പതോളം വാർഡുകൾ പൂർണ്ണമായും കണ്ടെയ്ന്മെന്റ് സോണുകളാണ്, ഇതിൽ പതിനെട്ടും തീരദ്ദേശവാർഡുകളാണ്.ഗ്രാമീണ മേഖലയിൽ 248 ഗ്രാമ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.ഈ പ്രദേശങ്ങളിൽ കച്ചവടസ്ഥാപനങ്ങൾ തുറക്കുന്നതിനും വാഹനഗതാഗതത്തിനും സാമുഹ്യ ചടങ്ങുകളിലുമെല്ലാം കർശ്ശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്ത തിരുവനന്തപുരത്ത് രോഗപ്രതിരോധത്തിന് ഈ നിയന്ത്രണങ്ങൾ അനുവാര്യമായിരുന്നു.എന്നാൽ ഇന്നത്തെ അവസ്ഥയിൽ  കണ്ടെയ്ന്മെന്റ് സോണുകളിലുള്ള രോഗികളല്ലാത്തവർക്കുപോലും ജോലിയ്ക്കു പോകുന്നതിനോ തൊഴിലെടുക്കുന്നതിനോ പുറത്ത് സഞ്ചരിക്കുന്നതിനോ കഴിയുന്നില്ല. ആഴ്ച്ചകൾ നീളുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളും കണ്ടെയ്ന്മെന്റ് വ്യവസ്ഥകളും ജനങ്ങളുടെ ജീവിതത്തിൽ വലിയ തോതിലുള്ള ക്ലേശങ്ങളാണ് ദിനംപ്രതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.ഈ പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിന് വേണ്ടിയിട്ടുള്ള ജാഗ്രതയിൽ ഒട്ടും കുറവ് വരുത്താതെയും സംസ്ഥാന സർക്കാറിന്റെ ഹെൽത്ത് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടും പ്രായോഗികമായ ഇളവുകൾ അടിയന്തരമായി വരുത്തണമെന്ന് ശ്രീ.വി.കെ.മധു ആവശ്യപ്പെട്ടു. ഇന്ന് കളക്ട്രേറ്റൽ നടന്ന ഡി.ഡി.എം.എ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ക്രിട്ടിക്കൽ സോൺ ആയിട്ടുള്ള വാർഡുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് സഹായമാവുന്ന വിധത്തിൽ ഇളവുകൾ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്ക് ശേഷം വിവിധ വശങ്ങൾ പരിശോധിച്ച് ഇക്കാര്യങ്ങളിൽ അടിയന്തരമായ് തീരുമാനമെടുക്കാൻ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി.
ജില്ലയിൽ CFLTCകളുടെ പ്രവർത്തനവും ടെസ്റ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികൾ എല്ലാം തന്നെ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പുതിയതായി വിതുര ഗവ:താലൂക്ക് ആശുപത്രി പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം, കിളിമാനൂർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നീ ആശുപത്രികളില്‍ പുതുതായി ടെസ്റ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചു.ജില്ലയിൽ 21 CFLTC കളിലായി 2422 ബെഡുകളാണ് നിലവിലുണ്ടായിരുന്നത്.ഇതിൽ 739 ബെഡുകൾ ഒഴിവുണ്ട്.ഇതിനകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സജ്ജീകരിച്ച് കഴിഞ്ഞ 14 CFLTC കളിൽ കൂടി രോഗികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.ഇതോട്കൂടി ജില്ലയിൽ 6500 ഓളം കിടക്കകൾ സജ്ജമായി കഴിഞ്ഞിരിയ്ക്കുകയാണ്. രോഗവ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതൽ കേന്ദ്രങ്ങൾ സജ്ജീകരിക്കാനും യോഗം തീരുമാനിച്ചു.കോവിഡ് മാനദണ്ടങ്ങൾ പാലിച്ച് കൊണ്ട് പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.