ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദീര്‍ഘനാള്‍ വാതിലുക ള്‍ മുട്ടിയിട്ടും ജനങ്ങള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കാത്തവരുടെ ലക്ഷ്യം വേറെയാണെന്ന് ഓ ര്‍മ്മിപ്പിച്ച മുഖ്യമന്ത്രി ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടിയല്ല,അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്നും വ്യക്തമാക്കി.കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേള നം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സേവനങ്ങള്‍ക്കായി തദ്ദേശഭരണ ജീവനക്കാരെ സമീപിക്കുന്ന ജനങ്ങളോട് പലപ്പോഴും സ്വീകരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ല.എന്നാല്‍ ജീവനക്കാര്‍ ജനസേ വനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ അല്ലെന്ന് മറക്കരുത് എന്നും മു ഖ്യമന്ത്രി പറഞ്ഞു.
ചില ജീവക്കാരുടെ സമീപനം സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്തതാണ്.കടുത്ത ദുഷ്പ്രവ ണതകള്‍ ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് എങ്ങനെ മുക്തി നേടുമെന്ന് ചിന്തി ക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു. പലപ്പോഴും മോശം അനുഭവങ്ങള്‍ നേരിട്ടാണ് ജനങ്ങള്‍ ഓ ഫീസില്‍ നിന്നും മടങ്ങേ ണ്ടിവരുന്നത്. ഈ പ്രവണത മാറണം. നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവ ര്‍ക്ക് ഒരു ഘട്ടത്തില്‍ പിടി വീഴും.പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല, താമസം എവിടെയാകു മെന്ന് എല്ലാവര്‍ക്കും അറിയാം’ -മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.