Kerala

ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാകുകയുള്ളൂ. മുഖ്യമന്ത്രി

ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാകുകയുള്ളൂ ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴിൽ, ഫയർ ആൻറ് റെസ്‌ക്യു തുടങ്ങിയ വകുപ്പുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവർത്തകരും സന്നദ്ധസേനയും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും എന്നുവേണ്ട സമൂഹത്തിൻറെ എല്ലാ തലത്തിലുമുള്ള ആളുകൾ ഈ യജ്ഞത്തിൽ പങ്കാളികളാകുന്നു. അവർക്ക് തുടർച്ചയായ ഈ പ്രവർത്തനത്തിനിടെ ക്ഷീണം ഒഴിവാക്കാൻ സർക്കാർതലത്തിൽ ഇടപെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയ്ക്ക് ജനങ്ങളാകെ അവരെ പിന്തുണയ്ക്കണം.
വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കർശനമാക്കി. വിവിധസ്ഥലങ്ങളിൽ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയിൽ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വിദേശത്തുനിന്ന് എത്തുന്നവർക്ക് ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾ എയർപോട്ടിൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മടങ്ങിയെത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്നും റെയിൽവേസ്റ്റേഷനിൽ നിന്നും മറ്റെങ്ങും പോകാതെ നേരെ വീട്ടിൽ തന്നെ പോകുന്നുവെന്നും ഉറപ്പാക്കും.
റിവേഴ്സ് ക്വാറൻറൈൻ കൂടുതൽ ശക്തമാക്കും. കൂടുതൽ റിസ്‌കുള്ളതും ശ്വാസകോശ സംബന്ധമായ പ്രയാസം കാണിക്കുന്നവരുമായ എല്ലാവരെയും ടെസ്റ്റ് ചെയ്യാനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.