Breaking News

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവജിയുടെ പാദങ്ങളിൽ തലതൊട്ട് മാപ്പു ചോദിക്കുന്നു. ഈ സംഭവം വേദനിപ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്രപതി ശിവജി മഹാരാജിനെ തങ്ങളുടെ ദൈവമായി കണക്കാക്കുന്നവരെ ഈ സംഭവം ആഴത്തിൽ വേദനിപ്പിച്ചു എന്നറിയാം. അവരോട് തലകുനിച്ച് മാപ്പു ചോദിക്കുന്നു. നമ്മുടെ വിശ്വാസങ്ങൾ വ്യത്യസ്തമാണ്. എന്നാൽ നമ്മളെ സംബന്ധിച്ച് നമ്മുടെ ആരാധനാ മൂർത്തിയേക്കാൾ വലുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.


കഴിഞ്ഞ ഡിസംബറിൽ നാവികസേനാ ദിനാഘോഷ വേളയിൽ മൽവാനിലെ രാജ്കോട്ട് കോട്ടയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നുവീണത്. മഹാരാഷ്ട്ര നേവിയും ശിവജിയും സമുദ്രസുരക്ഷയ്ക്കും പ്രതിരോധ മേഖലയ്ക്കും നൽകിയ സംഭാവനകളോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്. 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് ഒടിഞ്ഞുവീണത്. പീഠത്തിൽനിന്ന് ഒടിഞ്ഞുവീണ പ്രതിമ കഷണങ്ങളായി ചിതറിപ്പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിമ നിർമിച്ച സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ അറസ്റ്റ് ചെയ്തു.


ക്രൈംബ്രാഞ്ച് സംഭവം അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും ഉൾക്കൊള്ളിച്ചുള്ള സംയുക്ത സാങ്കേതിക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, പ്രതിമ നിർമിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യം രംഗത്തെത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.