Breaking News

ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചു ; മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണതായി അനുമാനം

മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണതായി അനുമാനം

ബിയജിങ് :ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് റിപ്പോര്‍ട്ട്. റോക്കറ്റ് കടന്നുപോകുന്നതിന്റെ ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകു തിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന. മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണുവെന്നാണ് അനുമാനം.

റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ എവിടെ വീഴുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. ഭൂമിയിലേക്ക് പതിക്കും മുന്‍പ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ വച്ച് കത്തിനശിക്കും എന്നാണ് ചൈനയുടെ വാദം. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ വലംവെക്കുന്ന റോക്ക റ്റിന്റെ നിയന്ത്രണം ഏപ്രില്‍ 29നാണ് നഷ്ടപ്പെട്ടത്.ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാര്‍ജ് മോഡുലാര്‍ സ്പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷമായിരുന്നു നിയന്ത്രണം വിട്ടത്.

അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ പ്രവചിച്ചിരുന്നത് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്നായിരുന്നു. എന്നാല്‍ ഏതാണ്ട് 10 മണിക്കൂറോളം കൂടുതല്‍ എടു ത്താണ് റോക്കറ്റ് ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാര്‍ജ് മോഡുലാര്‍ സ്പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷമായിരുന്നു ഇത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ശാന്തസമുദ്രത്തില്‍ പതിക്കാന്‍ സാധ്യത യു ണ്ടെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.