ചൈനയിൽ വികസിപ്പിക്കുന്ന കോവിഡ് വാക്സീൻ നവംബറോടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുമെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്സീനുകൾ ചൈനയ്ക്കുണ്ട്. ഈ വർഷം അവസാനത്തോടെ തങ്ങൾ വികസിപ്പിക്കുന്ന വാക്സീന്‍ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന് സൈനോഫാം.
ജൂലൈ കാൻസൈനോ ബയോളജിക്സ് വികസിപ്പിക്കുന്ന നാലാമത്തെ വാക്സീന് ജൂണിൽ സൈന്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ഇതിൽ മൂന്നെണ്ണം ജൂലൈയിൽ പുറത്തിറക്കിയ അടിയന്തര ആവശ്യ ഉപയോഗ പരിപാടി (എമർജൻസി യൂസ് പ്രോഗ്രാം) യുടെ കീഴിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അവശ്യ തൊഴിലാളികള്‍ക്ക് നൽകുകയും ചെയ്തിരുന്നു. ഫേസ് 3 ക്ലിനിക്കൽ പരീക്ഷണങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് സിഡിസി മേധാവി ബയോസേഫ്റ്റി വിദഗ്ധൻ ഔദ്യോഗിക ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇദ്ദേഹവും ഏപ്രിലിൽ വാക്സീൻ പരീക്ഷണത്തിനു വിധേയയായായിരുന്നു. ഇതുവരെ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ ഏതു വാക്സീനാണ് അവരിൽ പരീക്ഷിച്ചതെന്നു വെളിപ്പെടുത്തിയില്ല. അടിയന്തര ആവശ്യ ഉപയോഗ പരിപാടിക്കു കീഴിൽ ചൈന നാഷനൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് (സൈനോഫാം) യുഎസ് ലിസ്റ്റഡ് കമ്പനിയായ സൈനോവാക് ബയോടെക്കുമായി ചേർന്നാണ് മൂന്നു വാക്സീനുകൾ വികസിപ്പിക്കുന്നത്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.