ജിദ്ദ : ചൈനക്ക് അമേരിക്ക ഏർപ്പെടുത്തിയ ചുങ്കം മറികടക്കാൻ നിർമാണം സൗദിയിലേക്ക് മാറ്റാൻ ആലോചിച്ച് പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ. ലെനോവോ, എച്ച്.പി, ഡെല്‍ തുടങ്ങിയ ഫാക്ടറികളാണ് ചൈനയിൽനിന്ന് സൗദിയിലേക്ക് ഫാക്ടറികൾ മാറ്റാൻ ആലോചിക്കുന്നത്. ഇത് നിലവിൽ വന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ കംപ്യൂട്ടർ നിർമ്മിക്കുന്ന രാജ്യമായി സൗദി മാറും. ലെനോവയാണ് സൗദിയിൽ കംപ്യൂട്ടർ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നിലുള്ളതെന്നാണ് റിപ്പോർട്ട്. സൗദി സോവറീന്‍ വെല്‍ത്ത് ഫണ്ടിന്റെ (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) അനുബന്ധ സ്ഥാപനത്തില്‍ നിന്ന് 200 കോടി ഡോളറിന്റെ സഹായം ലഭിക്കുന്നതിനുള്ള കരാറിൽ 2025 ജനുവരിയില്‍ ലെനോവോ ഒപ്പുവച്ചിരുന്നു.എച്ച്.പിയും ഡെല്ലും സൗദിയിൽ ഫാക്ടറി തുടങ്ങുന്നതിനുള്ള സ്ഥലം കണ്ടെത്താനുളള തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക 245 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. അതേസമയം, സൗദിയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് പത്തുശതമാനാണ് നികുതി. ഈ സാധ്യത മുതലെടുക്കാനാണ് കമ്പനികൾ ചൈനയിൽനിന്ന് സൗദിയിലേക്ക് വരുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.