Home

ചെല്ലാനത്ത് സുരക്ഷയുടെ വന്‍മതില്‍ ഒരുങ്ങുന്നു ; കടലേറ്റം തടയാന്‍ ഒന്നേകാല്‍ ലക്ഷം ടെട്രാപോഡുകള്‍

കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ ഒരു ങ്ങുന്നു. 2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ട് തരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്. മുംബൈ മറൈന്‍ഡ്രൈവ് പോലുള്ള സ്ഥലങ്ങളില്‍ സ്ഥാപി ച്ചിരിക്കുന്ന ടെട്രാപോഡുകള്‍ പ്രദേശത്തെ സുരക്ഷിതത്വത്തിനൊപ്പം ടൂറിസം സാധ്യത യും വര്‍ധിപ്പിക്കും

കൊച്ചി : കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ ഒരുങ്ങുന്നു. ചെ ല്ലാനം ഹാര്‍ബര്‍ ഭാഗത്താണ് ടെട്രാപോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. ചെല്ലാനം ഹാര്‍ബര്‍ മു തല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ടെട്രാപോഡുകള്‍ ആ ണ് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയവ സ്ഥല ലഭ്യത ഉള്ളയിടങ്ങളില്‍ സൂക്ഷിച്ച ശേഷം ക്രെ യിനുപയോഗിച്ച് തീരപ്രദേശങ്ങളില്‍ സ്ഥാപിക്കും.

2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ട് തരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്. മുംബൈ മറൈന്‍ഡ്രൈവ് പോലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടെട്രാപോഡുകള്‍ പ്രദേശത്തെ സുരക്ഷിതത്വത്തിനൊപ്പം ടൂറിസം സാധ്യതയും വര്‍ധിപ്പിക്കും. 344.2 കോടി രൂപയാണ് ടെട്രാപോഡ് സ്ഥാ പിക്കാനുള്ള പദ്ധതിക്കായി ജലസേചന വകുപ്പ് അനുവദിച്ചിട്ടുള്ളത്.

10 ഹോട്ട് സ്പോട്ടുകളില്‍ തീവ്രമായ തീരശോഷണം

സംസ്ഥാനത്ത് കടലേറ്റം ശക്തമായ 10 ഹോട്ട് സ്പോട്ടുകളില്‍ തീവ്ര മായ തീരശോഷണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ചെ ന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസ ര്‍ച്ച് നടത്തിയ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തീരസംരക്ഷണമാണു പ്രദേ ശത്ത് നടത്താന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെല്ലാനം തീരത്താണ് ആദ്യമായി തീരസംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.