കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് 2019’ ലൂടെ ഈ ഒൻപതുമാസത്തിനുള്ളിൽ 2,550 സംരംഭങ്ങൾക്ക് അംഗീകാര സർട്ടിഫിക്കറ്റ് ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016-20 കാലഘട്ടത്തിൽ ഈ മേഖലയിൽ 5,231.05 കോടി രൂപയുടെ മൊത്ത നിക്ഷേപമാണുണ്ടായത്.
1,54,341 പേർക്ക് തൊഴിൽ നൽകുന്നതിനും സാധിച്ചു. അനായാസമായി വ്യാപാരങ്ങൾക്ക് തുടക്കമിടാനാകുന്ന ഈ നിയമം കഴിഞ്ഞ വർഷം നവംബറിൽ ആണ് പ്രാബല്യത്തിൽ വന്നത്.
പത്തു കോടി രൂപ വരെ മുതൽമുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്നുവർഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് ‘കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് 2019’ എന്ന നിയമത്തിലെ വ്യവസ്ഥ. ആദ്യ മൂന്നു വർഷത്തേക്ക് വിവിധ നിയമങ്ങൾക്ക് കീഴിലുള്ള ലൈസൻസുകൾ, അനുമതികൾ, പെർമിറ്റ് എന്നിവയിൽ നിന്ന് ഒഴിവാകുന്നു. സ്വയം സാക്ഷ്യപത്രത്തേയാണ് മൂന്നു വർഷത്തേയ്ക്ക് ആധാരമാക്കുക. അതിൻറെ ഭാഗമായാണ് അനുമതി ലഭിക്കുക. ഇക്കാലയളവിൽ യാതൊരുവിധ പരിശോധനകളും ഉണ്ടാവില്ല. ഇതിനുശേഷം ആറുമാസത്തിനുള്ളിൽ ലൈസൻസ് നേടണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.