അബുദാബി : വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി ദിർഹം ധനസഹായം നൽകുമെന്ന് യുഎഇ . ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ട് ആരംഭിക്കുമെന്നും മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. തന്ത്രപ്രധാന മേഖലകളിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനാണ് 100 കോടി ദിർഹത്തിന്റെ എമിറേറ്റ്സ് ഗ്രോത്ത് ഫണ്ട് യുഎഇ ആരംഭിക്കുന്നതെന്നും വിശദീകരിച്ചു. ഉൽപാദനം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, നൂതന സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടും. യുഎഇയിൽ അടുത്ത 10 വർഷത്തിനകം സംഭരണ മേഖലയുടെ നിക്ഷേപം 16,800 കോടി ദിർഹമായി ഉയരും. 4,800 വസ്തുക്കൾ പ്രാദേശികമായി ഉൽപാദിപ്പിക്കാനും ലക്ഷ്യമിടുന്നു. എണ്ണയുടെ ആശ്രിതത്വം കുറച്ച് രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, നിർമാണം, യന്ത്രങ്ങൾ, ഉപകരണങ്ങൾ, ഭക്ഷണം, ഗതാഗതം, ലോഹങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, റബർ, പ്ലാസ്റ്റിക്, ഫൈബർ ഗ്ലാസ്, മരം, പേപ്പർ തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാവസായിക അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, മൊറോക്കോ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും.
പ്രധാന മേഖലകളിൽ 500 കോടി ഡോളറിന്റെ സംയുക്ത പദ്ധതികൾ നടപ്പാക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഷെയ്ഖ് ഹാമിദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പ്രദർശനം കാണാനെത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.