Home

ചെറുകിട, ഇടത്തരം വ്യാപാരികള്‍ പ്രതിസന്ധിയില്‍ ; ഓണ്‍ലൈന്‍ വ്യാപാരത്തിന് കമ്പനി രൂപീകരിക്കണം : രാജു അപ്സര

ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരി ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര

കൊച്ചി: ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാ പാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസാ യി ഏകോപന സമിതിയു ടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് സം സ്ഥാന പ്രസിഡന്റ് രാജു അപ്സര.ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു രാജു അപ്സര.

ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്രാപിച്ചതോടെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് വ്യാപാരം കുറ ഞ്ഞു. പലരും പൂട്ടിപ്പോകുന്നു. അവശേഷിക്കുന്നവര്‍ ഏതു സമയവും പൂട്ടേണ്ടിവരുമെന്ന അവസ്ഥ യിലുമാണ്. മൊത്തമായി വാങ്ങുന്നത് കൊണ്ടാണ് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് വിലക്കുറവില്‍ സാ ധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നത്. ഏ കോപന സമിതിയുടെ അംഗങ്ങള്‍ക്കായി ഒരുമിച്ച് മൊത്തം വാങ്ങലിനായി ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഏകോപന സമിതിയിലെ അംഗങ്ങള്‍ മാത്രമായിരിക്കും കമ്പനിയുടെ ഓഹരി ഉടമകള്‍. ഓഹരി ഉടമ കള്‍ക്ക് മാത്രമായിരിക്കും കമ്പനിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാവുക. ഇതി ലൂടെ ഓഹരി ഉട മകള്‍ക്ക് കുറഞ്ഞ മുതല്‍ മുടക്കില്‍ 25 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകും. ഇ തിലൂടെ ഓണ്‍ലൈന്‍ കമ്പനികളുമായി കേരളത്തിലെ വ്യാപാരികള്‍ക്കും മത്സരിക്കാനാവുമെന്നും രാജു അപ്സര പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേ ച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ജെ ഷാജഹാന്‍, കെ വി അബ്ദുല്‍ ഹമീദ്, കെ കെ വാസുദേവന്‍, കെ അഹമ്മദ് ഷെറീഫ്, സംസ്ഥാന സെക്രട്ട റിമാരായ എസ്. ദേവരാജന്‍, ബാബു കോട്ടായില്‍, സണ്ണി പൈമ്പിളളില്‍, പി.കെ ബാപ്പു ഹാജി, വി.എം ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. സബില്‍ രാജ്, അഡ്വ.എ.ജെ. റിയാസ്, ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പോള്‍സണ്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. നിഷാദ്, വനിതാ വിംഗ് ജില്ലാ പ്രസി ഡന്റ് സുബൈദ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറര്‍ എം. കെ.തോമസ് കുട്ടി ചൊല്ലിക്കൊടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.