Breaking News

ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസിലേക്ക്; ഇന്ന് പ്രഖ്യാപനം

സിപിഎമ്മുമായി അകന്നുനില്‍ക്കുന്ന ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് തിരികെ കോ ണ്‍ഗ്രസി ലേക്ക്.നാളെ 11 മണിക്ക് എ.കെ ആന്റണിയു മായി ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നട ത്തും. അതിന് ശേഷ മായിരിക്കും കോണ്‍ഗ്രസിലേക്ക് തിരികെ പ്രവേശിക്കുന്നതായ പ്രഖ്യാ പനമുണ്ടാവുക.

തിരുവനന്തപുരം :സിപിഎമ്മുമായി അകന്നുനില്‍ക്കുന്ന ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് തി രികെ കോണ്‍ഗ്രസിലേക്ക്.നാളെ 11 മണിക്ക് എ.കെ ആന്റണിയു മായി ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും കോണ്‍ഗ്രസിലേക്ക് തിരികെ പ്രവേശിക്കുന്നതായ പ്രഖ്യാപനമു ണ്ടാവുക. പ്രസ്‌ക്ലബില്‍ മാധ്യമ ങ്ങളുടെ സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോക്കിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്ര സ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സിപി എമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടു ത്ത ആദ്യ പൊതുപരിപാടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്.ഉമ്മന്‍ചാണ്ടി തന്റെ രക്ഷാകര്‍ത്താ  വാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് ചടങ്ങില്‍ പറ ഞ്ഞത്.

‘ഞാനൊരു എടുത്തുചാട്ടക്കാരനാണ്. എന്നാലിപ്പോള്‍ എടുത്തുചാട്ടക്കാരന്റെ എല്ലൊടിഞ്ഞ അവസ്ഥയി ലാണ്. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊ ല്ല് എന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി. 20 വര്‍ഷം ഞാന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആക്രമണം നടത്തിയിട്ടും തിരിച്ചൊരു പ്രതികരണം പോലും ഉണ്ടായില്ല.തെറ്റു ചെയ്താല്‍ ക്ഷമിക്കുന്ന മനസ്സാണ് ഉമ്മന്‍ ചാണ്ടിയുടേത്. കേരളത്തിലെ ഏറ്റവും ജനകീ യനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി” ചെറിയാന്‍ പറഞ്ഞു.

‘രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ രണ്ടുപേരും ഒരേ വേദിയില്‍ വരുന്നത്. നിലവില്‍ സമാനചിന്താ ഗതിക്കാരാണ്. ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായ തിന്റെ ഉത്തരവാദിത്തമേല്‍ക്കുന്നു. ചെ റിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നു. തനിക്കാണ് തെറ്റു പറ്റി യത്’- ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയ സാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് അ ദ്ദേഹം പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് ഇടതുപക്ഷത്തോടൊപ്പം തു ടര്‍ന്ന ചെറിയാന്‍ സമീപനാളുകളിലാണ് അകല്‍ച്ച വ്യക്തമാക്കിയത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.