Breaking News

ചെക്ക് കേസുകള്‍ സിവില്‍ കോടതിക്ക്, ട്രാവല്‍ ബാനില്‍ കുടുങ്ങി നിരവധി പേര്‍

ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ്, വായ്പ എന്നിവ എടുത്തവര്‍ക്കാണ് പുതിയ സാഹചര്യം നേരിടേണ്ടി വരുന്നത്.

ദുബായ് :  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഡീക്രിമിനൈലസ് ചെയ്തപ്പോള്‍ കുഴപ്പത്തിലായത് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡിന്റേയും വായ്പയുടേയും തിരിച്ചടവ് മുടങ്ങിയവരാണ്.

പലര്‍ക്കും സിവില്‍ കേസാണ് ഇപ്പോള്‍ നേരിടാനുള്ളത്. നേരത്തെ, പോലീസ് കേസും പിഴയും മാത്രമായിരുന്നു ശിക്ഷ. ഇപ്പോള്‍ ഇനി മുതല്‍ പോലീസിന് ഇക്കാര്യത്തില്‍ റോളില്ല.

കേസുകള്‍ സിവില്‍ കോടതിയാണ് കൈകാര്യം ചെയ്യുക. ട്രാവല്‍ ബാനാണ് പുതിയ ശിക്ഷ. ഇതു മൂലം പ്രവാസികള്‍ക്ക് തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ നാട്ടിലേക്ക് പോകാനും നാട്ടില്‍ നിന്ന് മടങ്ങി വരാനും കഴിയാത്ത സാഹചര്യമാണുള്ളത്.

പലരും ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. അടുത്തിടെ ട്രാന്‍സിസ്റ്റ് വീസയില്‍ യുഎഇയില്‍ എത്തിയയാള്‍ക്കും ട്രാവല്‍ ബാന്‍ നേരിടേണ്ടി വന്നു.

പഴയ തുക അടച്ച ശേഷം മാത്രമെ യുഎഇ വിട്ട് പോകാനാകു എന്നാണ് അവസ്ഥ. ചെക്ക് ബൗണ്‍സായാലുള്ള കേസുകളാണ് എറേയും, ഇതില്‍ റിയല്‍ എസ്റ്റേറ്റ് വാടക അടയ്ക്കാത്തവരും ബാങ്കുകളുടെ വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവ അടയ്ക്കാത്തവരുമാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചടയ്ക്കാന്‍ ഇപ്പോള്‍ ബാങ്കുകള്‍ സൗകര്യമൊരുക്കിത്തരുന്നുമുണ്ട്. പക്ഷേ, ഇക്കാലമത്രയും ട്രാവല്‍ ബാന്‍ നിലനില്‍ക്കും.

വലിയ തുകയില്ലാത്ത സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് പിഴ ശിക്ഷയോ അല്പനാളത്തെ ജയില്‍ ശിക്ഷയോ അനുഭവിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ ആജീവനാന്ത ട്രാവല്‍ ബാനാണ് സിവില്‍ നിയമം വഴി നടപ്പിലാക്കുന്നത്.

തങ്ങളുടെ പേരില്‍ കേസുകള്‍ ഉണ്ടോ എന്നറിയാന്‍ മിക്ക വിമാനത്താവളങ്ങളിലും എമിഗ്രേഷന്‍, പോലീസ് എന്നിവരുടെ സഹായത്തോടെ കിയോസ്‌കുകള്‍ സജ്ജമാണ്. എമിറേറ്റ്‌സ് ഐഡി നമ്പര്‍ നല്‍കിയാല്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാകും.

രാജ്യത്ത് പൊതുമാപ്പ് വരുന്ന സമയത്ത് ഇത്തരം കേസുകളില്‍ ചിലപ്പോള്‍ ഗൗരവം അനുസരിച്ച് തീര്‍പ്പുണ്ടാകും. യുഎഇയിലുള്ള അഭിഭാഷകരുടെ സഹായം തേടിയാല്‍ തങ്ങളുടെ പേരില്‍ കേസുണ്ടോ എന്നൊക്കെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും.

കേസ് കഴിഞ്ഞാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് വാങ്ങി സൂക്ഷിച്ചാല്‍ പിന്നീട് എമിഗ്രേഷനില്‍ പിടിക്കപ്പെട്ടാല്‍ ഇതു കാണിച്ചാല്‍ മതി. പലപ്പോഴും സിസ്റ്റം അപ്‌ഡേറ്റ് ലഭ്യമല്ലാതെ ഇത്തരക്കാര്‍ കുടുങ്ങിയ ചരിത്രവും ഉണ്ട്.

ദുബായി പോലീസിന്റെ ഓണ്‍ലൈന്‍ സര്‍വ്വീസില്‍ പരിശോധിച്ചാല്‍ കേസുകളെ കുറിച്ച് അറിയാനാകും. ആവശ്യമുള്ള വിവരങ്ങള്‍ നല്‍കേണ്ടി വരും. അബുദാബിയില്‍ ജൂഡീഷ്യല്‍ സര്‍വ്വീസ് ഓണ്‍ലൈന്‍ സേവനമായി ഇത് നല്‍കുന്നുണ്ട്. എസ്റ്റാഫ്‌സര്‍ എന്ന സേവനമാണ് കേസും മറ്റും ഉണ്ടോ എന്ന വിവരങ്ങള്‍ നല്‍കുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.