Kerala

ചൂഷണരഹിത തൊഴില്‍ കുടിയേറ്റം നോര്‍ക്കയുടെ ലക്ഷ്യം :പി. ശ്രീരാമകൃഷ്ണന്‍

സുരക്ഷിതവും വ്യവസ്ഥാപിതവും ഗുണനിലവാരവുമുളള ത്യമായ തൊഴില്‍ കുടിയേ റ്റം പ്രോത്സാഹിപ്പിക്കുകയാണ് നോര്‍ക്ക റൂട്ട്‌സിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസം നേടിയ യുവതീയുവാക്കള്‍ക്ക് ലോകത്തെവിടെയും തൊഴിലവസരം ലഭ്യമാക്കുന്നതിനുളള ശ്രമ ങ്ങളാണ് നോര്‍ക്കയുടെ ഭാഗമായി പുരോഗമിക്കുന്നത്. യു.കെയുമായുളള നിരന്തര ബ ന്ധത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് കരിയര്‍ ഫെയറെന്നും നോര്‍ക്ക റൂട്ട്‌സ് റസിഡ ന്റ് വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍

കൊച്ചി : ഇടനിലക്കാരില്ലാത്തതും, ചൂഷണരഹിതവുമായ തൊഴില്‍ കുടിയേറ്റത്തിനാണ് നോര്‍ക്ക റൂട്ട്‌സ് നേതൃത്വം നല്‍കുന്നതെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. കൊച്ചിയിലെ ഹോട്ടല്‍ താ ജ് ഗെയ്റ്റ് വേയില്‍ നടക്കുന്ന നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ രണ്ടാഘട്ടം ഉദ്ഘാടനം നിര്‍വ്വഹിച്ചു സം സാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതവും വ്യവസ്ഥാപിതവും ഗുണനിലവാരവുമുളള തൊഴില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് നോര്‍ക്ക റൂട്ട്‌സിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസം നേടിയ യുവതീ യുവാക്കള്‍ക്ക് ലോകത്തെവിടെയും തൊഴിലവസരം ലഭ്യമാക്കുന്നതിനുളള ശ്രമങ്ങളാണ് നോര്‍ക്കയുടെ ഭാഗമായി പുരോഗമിക്കുന്നത്. യു.കെയുമായ നിരന്തരബന്ധത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് കരിയര്‍ ഫെയറെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തൊഴിലന്വേഷകര്‍, തൊഴില്‍ദാതാക്കള്‍ സര്‍ക്കാര്‍ സംവിധാനം എന്നിങ്ങനെ അന്താരാഷ്ട്ര തൊഴില്‍ കു ടിയേറ്റത്തിന്റെ വിവിധ തലങ്ങളിലെ സംവിധാനങ്ങളെയെല്ലാം ഒറ്റ കു ടക്കീഴില്‍ എത്തിക്കുന്നതും ചെല വു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ തൊഴില്‍ കുടിയേറ്റത്തിന് സാഹചര്യമൊരുക്കുന്നതുമാണ് നോ ര്‍ക്ക റൂട്ട്‌സിന്റെ നടത്തുന്ന റിക്രൂട്ട്‌മെന്റുകളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സി.ഇ.ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

ഇടനിലക്കാരില്ലാത്തതിനാല്‍ ചെലവുകുറഞ്ഞതും, ഗുണമേന്മയുളള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് നോര്‍ക്ക റൂട്ട്‌സിനെയും കേരളത്തേയും തിരഞ്ഞെടുത്തതെന്ന് ചട ങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച യു.കെ യിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അ ന്താരാഷ്ട്ര വര്‍ക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാര്‍ത്ത് പറഞ്ഞു. ചടങ്ങില്‍ നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്,ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ പ്രതിനിധി നിഗേല്‍ വെല്‍സ്, വെയില്‍സ് ആരോ ഗ്യ വകുപ്പ് മേധാവി ഇയാന്‍ ഓവന്‍, നോര്‍ക്ക റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം ടി.കെ എന്നിവര്‍ സംസാരിച്ചു.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായുളള നോര്‍ക്ക യു.കെ കരിയര്‍ ഫെയറിന്റെ ആദ്യദിന ത്തില്‍ സൈക്രാട്രി, അനസ്തീഷ്യ, ജനറല്‍ മെഡിസിന്‍സ് പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളല നഴ്‌സുമാര്‍ എന്നിവരുടെ അഭിമുഖമാണ് നടന്നത്. OET UK score ഉള്ള നഴ്‌ സുമാര്‍ക്കും PGയ്ക്ക് ശേഷം 4 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും OET/IELTS യോഗ്യതമുള്ള ഡോക്ടര്‍മാര്‍ ക്കും സ്‌പോട്ട് രജിസ്‌ടേഷന് അവസരമുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.