Art and Culture

ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ഗൃഹാതുരത മനസ്സില്‍ കുളിരായി ‘മിഥുനമഴ’

ഒരു ചെറുകരിമേഘപ്രവാസത്തിന്റെ കര്‍മകാണ്ഡങ്ങളില്‍ അലയുന്നവര്‍ നാട്ടിലെ മഴയു ടെ ഗൃഹാതുരത മനസ്സില്‍ കുളിരായി പെയ്തിറങ്ങാന്‍ പരിശ്രമിച്ചതിന്റെ ഫലമായി രൂപം കൊണ്ടതാണ് മനസ്സില്‍ ഒരു മിഥുന മഴ എന്ന വീഡിയോ സംഗീത ആല്‍ബം

ഗള്‍ഫിലെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പ്രവാസത്തിന്റെ കര്‍മകാണ്ഡങ്ങളില്‍ അലയുന്നവര്‍ നാട്ടിലെ മഴയുടെ ഗൃഹാതുരത മനസ്സില്‍ കുളി രായി പെയ്തിറങ്ങാന്‍ പരിശ്രമിച്ചതിന്റെ ഫലമായി രൂ പം കൊണ്ടതാണ് മനസ്സില്‍ ഒരു മിഥുന മഴ എന്ന വീഡിയോ സംഗീത ആല്‍ബം.

യുഎഇയിലെ മാധ്യമപ്രവര്‍ത്തകന്‍ മനോഹര വര്‍മയും സുഹൃത്തും നാട്ടുകാരനും ഓയില്‍ഫീല്‍ ഡ് മേഖലയില്‍ ഉദ്യോഗസ്ഥനുമായ മഹാദേവ അയ്യരും ചേര്‍ന്നാണ് ഈ സംഗീത ആല്‍ബത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചത്.

മഴയുടെ ഭാവഗരിമ ചോരാതെ ആലപിച്ചത് ഷാര്‍ജയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഭാവന ബാബു വാണ്. മഴ രാഗമായ വൃന്ദാവന സാരംഗ യിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈക്കം സ്വദേ ശികളായ മനോഹരവര്‍മയും മഹാദേവ അയ്യരും ഇത് രണ്ടാം വട്ടമാണ് സംഗീത ആല്‍ ബത്തിനാ യി ഒരുമിക്കുന്നത്. തീര്‍ത്ഥ സൗപര്‍ണിക എന്ന ആല്‍ബത്തിലും ഇരുവരും രചനയും സംഗീതം ഒരുക്കിയിരുന്നു.

എണ്‍പതോളം ആല്‍ബങ്ങളില്‍ പാടിയ ഭാവനയ്ക്ക് ഈ പാട്ട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സെമി ക്ലാസിക്കല്‍ ഗാനമായതിനാല്‍ സ്വരങ്ങളും മറ്റും ആലപിക്കേണ്ടതായും വന്നു.

ഹിന്ദുസ്ഥാനി തബല വാദകയായ രത്നശ്രീയും പിന്നണിയില്‍ അണിചേര്‍ന്നിട്ടുണ്ട്. തബലയില്‍ മഴ യുടെ ഭാവപകര്‍ച്ച വിസ്മയങ്ങള്‍ തീര്‍ത്താണ് രത്നശ്രീയുടെ പ്രകടനം. ജതിയും താളവും ഇഴചേര്‍ ന്ന തബലയുടെ പെരുക്കങ്ങള്‍ ആല്‍ബത്തിന് മിഴിവേകുന്നു.

കണ്ണന്‍ പൂജപ്പുരയാണ് പശ്ചാത്തല സംഗീതമൊരുക്കിയത്. 3എം പ്രൊഡക്ഷനാണ് ആല്‍ബം നിര്‍ മിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.