Home

ചീറ്റകളെ തുറന്നു വിട്ട് പ്രധാനമന്ത്രി; ചരിത്രനിമിഷമെന്ന് മോദി

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യ പ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത്

ഭോപ്പാല്‍ :ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത്.

1952 ല്‍ രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിലാണ് ഇ ന്ത്യയില്‍ എത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായ് ഉച്ചകോടി യില്‍ പങ്കെടുത്ത ശേഷം രാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം ചീറ്റപ്പുലികളെ തുറന്നുവിടാന്‍ നേരിട്ടെത്തുകയായിരുന്നു. തുറന്നുവിട്ടശേഷം പുലികളുടെ ചിത്രങ്ങള്‍ പ്രധാന മന്ത്രി സ്വന്തം ക്യാമറയില്‍ പകര്‍ത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും ചടങ്ങില്‍ പങ്കെടുത്തു.

ആഫ്രിക്കയിലെ നമീബിയയില്‍ നിന്നുള്ള ചീറ്റപ്പുലികളെയാണ് ഇന്ന് രാജ്യത്തെത്തിച്ചത്. വിമാനമേറി വന്ന എട്ട് പുലികള്‍ക്ക് ചെറിയ ക്ഷീണമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും സമയമെടുക്കും. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചീറ്റകള്‍ വംശനാശം സംഭവിച്ചതോടെ തക ര്‍ന്ന ജൈവവൈവിധ്യമാണ്, ചീറ്റ കളെ രാജ്യത്തെത്തിച്ചതോടെ ഇന്ത്യ തിരിച്ചുപിടിച്ചതെന്നും പ്രധാന മന്ത്രി പറഞ്ഞു.

അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയില്‍ എത്തിച്ചത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആറ് ആഴ്ചയ്ക്കുള്ളില്‍ ആണ്‍ മൃഗങ്ങളെയും നാല് ആഴ്ചയ്ക്കുള്ളില്‍ പെണ്‍ മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നു വിടും.

ചീറ്റകളുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ കഴു ത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെയും നിരീക്ഷിക്കാന്‍ പ്രത്യേ ക സംഘങ്ങളെയും ചുമതലപ്പെടുത്തി യിട്ടുണ്ട്. 13 വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ്, കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റക ളെ രാജ്യത്തെത്തിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.