സമൂഹ മാധ്യമങ്ങളില്‍ ഈ ട്വിറ്റര്‍ അക്കൗണ്ടുപയോഗിച്ച് വ്യജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ചീഫ് ജസ്റ്റിസ് പൊലീസില്‍ പരാതി നല്‍കി
ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഈ ട്വിറ്റര്‍ അക്കൗണ്ടുപയോഗിച്ച് വ്യജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ചീഫ് ജസ്റ്റിസ് പൊലീസില്‍ പരാതി നല്‍കി.
അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് യു.എസ് ഇന്ത്യയ്ക്ക് അസംസ്‌കൃത വസ്തു ക്കള്‍ വിതരണം ചെയ്യാന്‍ തയ്യാറായെ ന്നായിരുന്നു എന്‍.വി.രമണ എന്ന പേരിലുളള ട്വിറ്റര്‍ ഹാ ന്‍ ഡിലില്‍ നിന്നുള്ള ട്വീറ്റ്. ചീഫ് ജസ്റ്റിസിന്റെ പരാതിയെത്തുടര്‍ന്ന് ഈ ട്വീറ്റ് നീക്കം ചെയ്തു. ട്വിറ്റര്‍ ഉള്‍ പ്പടെയുളള സമൂഹ മാധ്യമങ്ങളിലൊന്നും തനിക്ക് അക്കൗണ്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ 48ാമത് ചീഫ് ജസ്റ്റിസായി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍.വി.രമണ സ്ഥാനമേറ്റത്.
@എന്‍വി രമണ എന്ന പേരിലുള്ള അക്കൗണ്ടില്‍ അവസാനം ചെയ്ത ട്വീറ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും അക്കൗണ്ട് ഇപ്പോഴും സജീവമാണ്. 98 പ്രാവശ്യം ഇതിനോടകം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘അജിത് ഡോവലി ന്റെ നയതന്ത്ര ഇടപെടല്‍മൂലം അമേരിക്ക ഇന്ത്യക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ തീരുമാ നിച്ചു, വാക്സിനേഷന്‍@പിഎംഒ ഇന്ത്യ’ എന്നായിരുന്നു ഡിലീറ്റ് ചെയ്ത ട്വീറ്റ്. ഞായറാഴ്ച രാത്രി യുഎസ് നടത്തിയ പ്രഖ്യാപനം പരാമര്‍ശിച്ചായിരുന്നു ട്വീറ്റ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.