ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടു കളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളെക്കുറിച്ച് ഓഡിറ്റ് നടത്തണമെന്ന് പ്രധാ നമന്ത്രി നരേന്ദ്ര മോദി. വെന്റിലേറ്ററുകളുടെ ഇന്‍സ്റ്റലേഷന്‍, പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് എ ത്രയുംവേഗം ഓഡിറ്റ് നടത്തണം. ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വെ ച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ ഗൗരവത്തോടെയാണ് കാണുന്നത്. വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പി ക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവ ശ്യമായ പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമ ന്ത്രിയുടെ നിര്‍ദേശം. ഓക്സിജന്‍ വിതരണം ഉള്‍പ്പെടെയുള്ളവ കൃത്യമായി നടത്തണമെന്നും അ ത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍ കണമെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
രാജ്യത്ത് കൊറോണ പരിശോധന വര്‍ദ്ധിച്ചതായി യോഗത്തില്‍ വിലയിരുത്തി. മാര്‍ച്ച് ആദ്യ വാര ങ്ങളില്‍ 50 ലക്ഷം പരിശോധനയാണ് ഒരാഴ്ച യ്ക്കിടെ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.3 കോടി പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നതായും രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നതായും യോഗത്തില്‍ വ്യക്തമാ ക്കി.
പ്രതിദിനം നാല് ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അടുത്ത ദിവസ ങ്ങളായി രോഗികളുടെ എണ്ണത്തില്‍ കുറവ് രേ ഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് വാക്സിനേഷനും വര്‍ ദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് കൃത്യമായി നിര്‍വ്വഹിക്കണമെന്നും വാക്സിനേ ഷന്‍ കുത്തിവെപ്പ് വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും കണ്ടെയ്ന്റ്മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെ ന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.