2008ല്‍ ആഭ്യന്തര മന്ത്രിയായിരിക്കെ നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടു സംസാരിക്കു ന്നത്. ചെന്നൈ മലയാളി ഡയറക്ടറിയുടെ പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷ ണിക്കുന്നതിനു വേണ്ടി ആയിരുന്നു ആ കൂടിക്കാഴ്ച. സ്‌നേഹപൂര്‍വ്വം ആ ക്ഷണം അദ്ദേ ഹം സ്വീകരിച്ചു; അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ദീര്‍ഘ കാലത്തെ അനുഭവങ്ങള്‍ അനുസ്മരിക്കുന്നു ഗള്‍ഫ് ഇന്ത്യന്‍സ് എഡിറ്റര്‍ പി. സുകുമാ രന്‍
തെളിഞ്ഞ പുഞ്ചിരിയും പ്രസന്നതയും മുഖമുദ്രയാക്കിയ രാഷ്ട്രീയ നേതാവ്. എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തി പ്രവാഹം. വെല്ലുവിളികളെ പുഞ്ചിരിയോടെ ഏറ്റെടുക്കാനുള്ള പാടവം. ആരുമായും എളുപ്പത്തില്‍ അടുക്കാനും അവരിലൊരാളാവാനും കഴിയുന്ന പൊതുപ്രവര്‍ത്തക രുടെ അപൂര്‍വ മാതൃക. ആരിലും നീരസമുണ്ടാക്കാതെ എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ പ്രത്യയ ശാസ്ത്രം പകര്‍ന്നു കൊണ്ടായിരുന്നു ആ രാഷ്ട്രീയ യാത്ര.
2008ല്‍ ആഭ്യന്തര മന്ത്രിയായിരിക്കെ നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ് ഞാ ന്‍ ആദ്യമായി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടു സംസാരിക്കുന്നത്. ചെന്നൈ മലയാളി ഡ യറക്ടറിയുടെ പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനു വേണ്ടി ആയിരുന്നു ആ കൂ ടിക്കാഴ്ച. സ്‌നേഹപൂര്‍വ്വം ആ ക്ഷണം അദ്ദേഹം സ്വീകരിച്ചു.
പരിപാടിയുടെ തലേദിവസം തന്നെ അദ്ദേഹം ചെന്നൈയില്‍ എത്തി. പ്രോഗ്രാം തുടങ്ങുന്നതിനും ഒരു മണിക്കൂര്‍ മുമ്പേ ഓഡിറ്റോറിയത്തില്‍ എത്തി. ചെന്നൈ മലയാളി ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു ഒരു മണിക്കൂര്‍ നീണ്ട പ്രസംഗവും നടത്തി. 2006ലെ വി എസ് അച്യുതനന്ദന്‍ മന്ത്രിസഭ വിദേശ മലയാളികളുടെ ഡാറ്റ ബാങ്ക് ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. അന്നത്തെ നോര്‍ക്ക സെക്രട്ടറി യായിരുന്ന ഷീല തോമസ് ഐഎഎസുമായി ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തി, മുഖ്യ മന്ത്രിയു മായും സംസാരിച്ചു. പക്ഷെ ചുവപ്പ് നാടയില്‍ കുടുങ്ങി അത് നടന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും ഡയറക്ടറി
പ്രസിദ്ധീകരിച്ചു പരിചയമുള്ള എന്റെ നേതൃത്വത്തില്‍ ഒരു ശ്രമം നടത്താന്‍ പിന്നീട് സഖാവ് കോടി യേരി താല്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ചി ലരുടെ പിടിവാശി കാരണം അതൊന്നും നടന്നില്ല.
അതിനു ശേഷം എത്രയോ കൂടി കാഴ്ചകള്‍…
ഏതു ആള്‍ക്കൂട്ടത്തില്‍ വെച്ച് കണ്ടാലും’ സുകുമാര്‍’എന്ന് പേ രെടുത്തു വിളിച്ചു സ്‌നേഹാന്വേഷണം നടത്തുമായിരുന്നു. ഞാ ന്‍ ഓരോസ്ഥലത്തും ഡയറക്ടറി പ്രസിദ്ധീകരിക്കുമ്പോഴും അതി ന്റെ കോപ്പികള്‍ അദ്ദേഹത്തിന് എത്തിച്ചു കൊടുക്കുമായിരു ന്നു.
2019ല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചാണ് ഞങ്ങ ള്‍ അവസാനമായി കണ്ടത്. കോടിയേരി വരുന്നുണ്ടെന്ന് പ്രവാ സി ബോര്‍ഡ് ഡയറക്ടര്‍ മുരളി പുതുവേലി പറഞ്ഞിരുന്നു, എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ കൂടെ പോകാനിരുന്നു. ചില തിരക്കില്‍ പെട്ട് അത് നടന്നില്ല. കാറില്‍ വരുമ്പോള്‍ അദ്ദേഹവുമായി ഫോണി ല്‍ സംസാരിച്ചു, ഉടനെ ‘സുകുമാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വരൂ ‘എന്ന് പറഞ്ഞു. ഞാ ന്‍ അവിടെ എത്തുമ്പോള്‍ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ യൂഎയിലെ ഒരു പാട് വിഐപികളോടൊപ്പം ഇരിക്കുകയായിരുന്നു. എന്നെ കണ്ടപാടെ സുകുമാര്‍ എന്ന് വിളിച്ചു കൊണ്ട് എഴുന്നേറ്റു.
ടുറിസം മന്ത്രിയായിരുന്നപ്പോഴും വിദേശ മലയാളികളുടെ സഹായത്തോടെ പല പദ്ധതികളും കേര ളത്തിന്റെ ടുറിസം മേഖലയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു ‘ഇന്ന് ഡാറ്റക്ക് ഡയ മണ്ടിന്റെ വിലയുണ്ട്.’ ലോകമെങ്ങുമുള്ള മലയാളികളെക്കുറിച്ച് എത്ര മാത്രം ഡാറ്റ ശേഖരിക്കാന്‍ കഴി യും അത് ഒരു വലിയ കാര്യമാണെന്ന്.
2008ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് യൂഎസ് മലയാളി ഡയറക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ച ചടങ്ങി ലും അദ്ദേഹം പങ്കെടുത്തു. രാഷ്ട്രീയ സമരങ്ങളിലൂടെ വളര്‍ന്നു വന്ന നേതാവാണ് സഖാവ് കോടി യേരി. ഭരണാധികാരി എന്ന നിലയിലും അദ്ദേഹം മികച്ച സംഭാവന നല്‍കി. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണി പറയുകയല്ല ലക്ഷ്യം. മികച്ച പാ ര്‍ട്ടി നേതാവും സംഘാടകനുമായിരുന്നു. യാതൊരു കാര്‍ക്കശ്യവുമില്ലാത്ത സ്‌നേഹസമ്പന്നനായ സുഹൃത്ത്.അസാമാന്യ ധൈര്യത്തോടെ കാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു സഖാവ് കോടിയേരി. അദ്ദേഹത്തിന്റെ വേര്‍പാട് കേരള രാഷ്ട്രീയത്തിലും വ്യക്തിപരമായി എനിക്കും തീരാനഷ്ടമാണ്.
ലാല്‍ സലാം സഖാവെ…………..
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.