Home

ചിരിപ്പിച്ച് ചിന്തിപ്പിച്ച ഉപ്പായി മാപ്ല ; ജോര്‍ജ് കുമ്പനാടിന് കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം

അക്കാദമി വിശിഷ്ടാംഗത്വം ജോര്‍ജ് കുമ്പനാടിന് മന്ത്രി പി പ്രസാദ് സമ്മാനിക്കുന്നു

ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളില്‍ സൃഷ്ടിച്ച ജോര്‍ജ് കുമ്പനാടിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. കുമ്പനാട്ടെ അ ദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ മന്ത്രി പി പ്രസാദ് വി ശിഷ്ടാംഗത്വ ഫലകം കൈമാറി

പത്തനംതിട്ട: ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളില്‍ സൃഷ്ടിച്ച ജോര്‍ജ് കു മ്പനാടിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. കുമ്പ നാ ട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ മന്ത്രി പി പ്രസാ ദ് വിശിഷ്ടാംഗത്വ ഫലകം കൈമാറി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സഹകരണ ത്തോ ടെ യായിരുന്നു പരിപാടി.

ജോര്‍ജിന്റെ കുടുംബാംഗം കൂടിയായ ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, കാര്‍ട്ടൂ ണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണിക്കൃഷ്ണന്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി എന്‍ പി സന്തോഷ്, കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ ബൈ ജു പൗലോസ്, സജീവ് ശൂരനാട്, കാര്‍ട്ടൂണിസ്റ്റുകളായ സുധീര്‍ നാഥ്, ഷാജി മാത്യു, പ്രസ്‌ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരന്‍, സെക്രട്ടറി എ ബിജു, ജോര്‍ജിന്റെ സഹോ ദരന്‍ വര്‍ഗീസ് മാത്യു ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

ബോക്‌സ് കാര്‍ട്ടൂണ്‍ ഉപ്പായി മാപ്ല
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പഠനശേഷം കോട്ടയം മല യാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയ്ക്ക് കയറിയ ജോര്‍ജ് കുമ്പ നാട് പിന്നീട് കേരള ധ്വനിയിലാണ് ഉപ്പായി മാപ്ല എന്ന ബോക്‌സ് കാര്‍ട്ടൂ ണ്‍ വരയ്ക്കുന്നത്. കാര്‍ട്ടൂണ്‍ ഹിറ്റായതോടെ ജോര്‍ജിന്റെ പേര് ഉപ്പായി മാ പ്ല എന്നായി. ആ ഫ്രിക്കയിലും അബുദാബിയിലും ബഹ്‌റിനിലും പല പ്രസിദ്ധീകരണങ്ങളില്‍ പി ന്നീട് ജോലി ചെയ്തു. അബുദാബിയുടെ വികസനത്തില്‍ അബുദാബി ടിവിയ്‌ക്കൊപ്പം പങ്കാളിയായി.

ഉപ്പായിമാപ്ലയെ പിന്നീട് മൂന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ ഏറ്റെടുത്തു. റ്റോംസ്, മന്ത്രി, കെ എസ് രാജന്‍ എ ന്നിവര്‍ ഈ ബോക്‌സ് കാര്‍ട്ടൂണിന് വീണ്ടും ജീവന്‍ നല്‍കി. ഉപ്പായി മാപ്ലയെ പലരും ഏറ്റെടുത്തത് അടുത്തകാലത്താണ് ജോര്‍ജ് അറിഞ്ഞത്. എല്ലാവരും ജോര്‍ജ് വരച്ച ഉപ്പായിമാപ്ലയെ തന്നെയാണ് വരച്ചതും.

1991- ജൂലായില്‍ അബുദാബി ടിവിയിലെ ജോലി ഉപേക്ഷിച്ച് ജോര്‍ജ് നാട്ടില്‍ മടങ്ങിയെത്തി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ മരിച്ചു. കുമ്പനാട് ഭാര്യയുടെ ഓര്‍മയ്ക്കായി അവരുടെ പേരില്‍ സ്റ്റുഡി യോ തുടങ്ങി. ഇപ്പോള്‍ 88-ാം വയസില്‍ കുമ്പനാട്ട് താമസം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.