Home

ചികിത്സയ്ക്കായി ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല ; ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി

യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

കൊച്ചി : ചികിത്സാ ആവശ്യത്തിനായി ജനങ്ങളില്‍ നിന്നും വലിയ തോതില്‍ സമാഹരിക്കുന്ന ക്രൗ ഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാം എന്ന അവ സ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീ ക്ഷിച്ചു. യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിരിച്ച പണ ത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗില്‍ ബെ ഞ്ചിന്റെ പരാമര്‍ശം.

അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈ ക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കു ന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. രോഗിക ള്‍ക്ക് വേണ്ടി പിരിക്കുന്ന പണം മുഴുവനായും രോഗികള്‍ക്ക് ലഭിക്കണം.

പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധി ക്കണം. പണത്തിന്റെ ഉറവിടം പരിശോധിക്കണം. ചാരിറ്റി യൂടൂബര്‍മാര്‍ എന്തിന് സ്വന്തം പേരില്‍ പണം വാങ്ങുന്നു എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിക്കുന്നു. ക്രൗഡ് ഫണ്ടിങ് നിയമ വിധേ യമാക്കാന്‍ നടപടി ഉണ്ടാക്കണം.

ക്രൗഡ് ഫണ്ടിങിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സര്‍ക്കാരിന്റെ ഭാ ഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവി ടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേ ണം.   ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂ ടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതി നെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോട തി നിരീക്ഷിച്ചു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.