ദുബൈ: ക്രിക്കറ്റ് ആവേശം വാനോളമുയരുന്ന ചാമ്പ്യൻസ് ട്രോഫി 2025 ഫൈനൽ മത്സരത്തിന് പഴുതടച്ച സുരക്ഷയൊരുക്കി ദുബൈ അധികൃതർ. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് കളത്തിലിറങ്ങുന്നത്. കളിക്കാർക്കും ആരാധകർക്കും സുരക്ഷിതവും മികച്ചതുമായ കളിയനുഭവം ഉറപ്പാക്കാൻ എല്ലാ സുരക്ഷാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി) പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്ച ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതിയുടെ അധ്യക്ഷതയിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേർന്നു. സ്റ്റേഡിയത്തിന് അകത്തും പുറത്തും ശക്തമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇരുടീമുകൾക്കും വലിയ ആരാധകവൃന്ദം ദുബൈയിൽ മത്സരങ്ങൾ വീക്ഷിക്കാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്ട്രേലിയയെ തോൽപിച്ചാണ് മത്സരത്തിൽ ഇന്ത്യ കലാശപ്പോരാട്ടത്തിൽ ഇടംപിടിച്ചത്.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയുമായി നടന്ന പോരാട്ടത്തിൽ വിജയിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. പ്രവാസികളായ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയുടെ ഫൈനൽ മത്സരം കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ഒഫിഷ്യൽ വെബ്സൈറ്റ് വഴി ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത് 40 മിനിറ്റിലായിരുന്നു. യു.എ.ഇ സമയം രാവിലെ 10 മണിക്ക് ആരംഭിച്ച വിൽപന 10.40ന് അവസാനിക്കുകയായിരുന്നു. സാധാരണ പ്രവേശനത്തിനുള്ള 250 ദിർഹമിന്റെ ടിക്കറ്റ് മുതൽ 12,000 ദിർഹമിന്റെ സ്കൈ ബോക്സ് ടിക്കറ്റുകൾവരെയാണ് വിൽപനക്കുണ്ടായിരുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.