Home

ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കും ; ഓര്‍ഡിനന്‍സ് ഇന്നുതന്നെ രാജ്ഭവന് അയക്കും; ഒപ്പിട്ടില്ലെങ്കില്‍ നിയമനടപടിക്ക് സര്‍ക്കാര്‍

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഗവര്‍ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാ നാണ് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിന ന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഗവര്‍ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതി യെ സമീപിക്കാനാണ് സര്‍ ക്കാര്‍ നീക്കം. എന്നാല്‍, ഗവര്‍ണര്‍ വിശദ ഉപദേശത്തിനായി ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചാല്‍ പിന്നീട് നിയമസഭയില്‍ ബില്‍ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത നില നില്‍ക്കുന്നുണ്ട്.

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചാലും നിയമസഭയില്‍ ബില്‍ കൊണ്ടുവരാമെന്ന തരത്തിലും സര്‍ ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിക്കൊണ്ടു ള്ള ഓര്‍ഡിനന്‍സ് രണ്ട് ദിവസം മുന്‍പാണ് മന്ത്രിസഭ യോഗം പാസ്സാക്കിയത്. എന്നാല്‍ അത് ഇന്ന ലെ രാത്രി വരെ ഗവര്‍ണര്‍ക്ക് അയച്ചിരുന്നില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നത് കൊണ്ടായിരു ന്നു ഇത് അയക്കാതിരുന്നത് എന്നാണ് വിവരം.

ഗവര്‍ണര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാനാണ് സിപിഎമ്മും ഇടതു മുന്നണിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ അയക്ക ട്ടെ എന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണ റുടെ നിലപാട് നോക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.