Breaking News

ചാത്തന്നൂരില്‍ ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി, സിപിഎമ്മിന് വീഴ്ച; സിപിഐ തെരഞ്ഞെടുപ്പ് റിപ്പോട്ടില്‍ രൂക്ഷ വിമര്‍ശനം

ഉറച്ച നവോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പിഎമ്മിന് വീഴ്ചപറ്റി. ഹരി പ്പാട് സിപിഎം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം: കരുനാഗപള്ളിയില്‍ അടക്കം ഉണ്ടായ തോല്‍വിയില്‍ സിപിഎമ്മിന് എതിരെ രൂ ക്ഷ വിമര്‍ശിച്ച് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കരുനാഗപള്ളിയിലെ തോല്‍വി യില്‍ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപി ഐ ഉയര്‍ത്തുന്ന വിമര്‍ശനം. ഉറച്ച നവോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോ ണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പിഎമ്മിന് വീഴ്ചപറ്റി. ഹരിപ്പാട് സിപിഎം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പാല, ചാലക്കുടി, കടത്തുരുത്തി തോല്‍വികള്‍ ഉയര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശ നം ഉയര്‍ന്നത്.വി ഡി സതീശന്‍ വിജയിച്ച പറ വൂറില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയക രമായിരുന്നുവെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ഇടതു പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോ ട്ടമുള്ള കരുനാഗപ്പള്ളി മണ്ഡലത്തില്‍ സിപിഎമ്മിന്റെ വോട്ടില്‍ വിള്ളലുണ്ടായി. തദ്ദേശ തെരഞ്ഞെ ടുപ്പില്‍ നടന്ന പ്രകടനം പോലും ഹരിപ്പാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടില്ല.ചാത്തന്നൂരില്‍ സ്ഥാനാര്‍ത്ഥി ജയിച്ചെങ്കില്‍പ്പോലും ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി.

സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ല. ഉദുമയില്‍ ആദ്യ റൗണ്ട് സി പിഎം മാത്രം പ്രചാരണം നടത്തി. ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ പ രാമര്‍ശം. ഐഎന്‍എല്‍ മല്‍സരിച്ച കാസര്‍കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് നിര്‍ബന്ധമില്ലായിരുന്നു. തെരഞ്ഞെടുപ്പു കളില്‍ കൂട്ടായ ആലോചനകള്‍ സിപി എം നടത്തിയില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.