ജിദ്ദ : രാജ്യാന്തര ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടകേന്ദ്രമായി ഒരുങ്ങാനുള്ള തയാറെടുപ്പിൽ സൗദി അറേബ്യയുടെ മെഗാ പദ്ധതിയായ നിയോം. ഡസന്‍ കണക്കിന് സിനിമകളുടെ നിര്‍മാണങ്ങള്‍ക്കാണ് നിയോം കരാർ ഒപ്പിട്ടത്. നിയോമിലെ വിശാലമായ സൗകര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സിനിമാ നിർമാതാക്കളെ സൗദിയിലേക്ക് ആകർഷിക്കുന്നുണ്ട്.വിശാലമായ ഫിലിം സ്റ്റുഡിയോകളാണ് നിയോം സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. നിയോം സിറ്റി ഒന്നിലും മരുഭൂമിയില്‍ ഒരു മണിക്കൂര്‍ അകലെയുള്ള ബജ്ദയിലുലുമാണ് ഈ സ്റ്റുഡിയോകൾ. സിനിമകള്‍, ടെലിവിഷന്‍ പരമ്പരകള്‍ അടക്കമുള്ളവ നിര്‍മിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സൗകര്യങ്ങളും പശ്ചാത്തലങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാചീനമായ തീരപ്രദേശം, മരുഭൂപ്രകൃതി, പര്‍വതങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി ചലച്ചിത്ര നിര്‍മാണത്തിന് അനുയോജ്യമായ പശ്ചാത്തലം വാഗ്ദാനം ചെയ്യുന്നു. പ്രവർത്തനം തുടങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ഹോളിവുഡ്, ബോളിവുഡ്, അറബ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍പതിലേറെ സിനിമാ നിര്‍മാണങ്ങളാണ് നിയോമിൽ നടന്നത്. ഒന്നിലധികം വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി പ്രൊജക്ടുകളുമുണ്ട്. എം.ബി.സിയുമായി സഹകരിച്ചുള്ള ഹോളിവുഡ് സിനിമയായ ഡെസേര്‍ട്ട് വാരിയര്‍ പൂര്‍ണമായും നിയോമില്‍ ചിത്രീകരിച്ചു.
സൗദിയിലും ജിസിസിയിലും വളരെ പ്രചാരമുള്ള ടെലിവിഷന്‍ പരമ്പരകളുടെ ചിത്രീകരണങ്ങള്‍ നിയോം സ്റ്റുഡിയോകളില്‍ നടന്നുവരുന്നു. സൗദി, ജിസിസി വിപണികള്‍ക്കായി വളരെ ഉയര്‍ന്ന റേറ്റിങ്ങുള്ള പരമ്പര വര്‍ഷാവസാനം നിയോം സ്റ്റുഡിയോയില്‍ ചിത്രീകരിക്കും.
ലോകത്തിന്റെ 40 ശതമാനം ഭാഗങ്ങളില്‍ നിന്നും ആറ് മണിക്കൂറിനുള്ളില്‍ നിയോമില്‍ എത്തിച്ചേരാനാകുമെന്ന പ്രത്യേകതയുണ്ട്. 468 കിലോമീറ്റര്‍ നീളത്തില്‍ മലിനമാക്കപ്പെടാത്ത ചെങ്കടല്‍ തീരപ്രദേശം, പ്രാചീനമായ പവിഴപ്പുറ്റുകള്‍, സമൃദ്ധമായ താഴ്വരകള്‍, ചുട്ടുപൊള്ളുന്ന ഓറഞ്ച് മണല്‍ക്കൂനകളുള്ള വിശാലമായ മരുഭൂമികള്‍, ശൈത്യകാലത്ത് മഞ്ഞുമൂടിയ പര്‍വതങ്ങള്‍ എന്നിവ നിയോം സ്റ്റുഡിയോകള്‍ ചലച്ചിത്ര നിര്‍മാതാക്കാള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ബിഗ് സ്‌ക്രീനില്‍ നിന്ന് മാറി, അതിവേഗം വളരുന്ന ഗെയിമിങ് മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് നിയോമിന്റെ മറ്റൊരു മുന്‍ഗണന. സൗദി അറേബ്യയുടെ നാഷനല്‍ ഗെയിമിങ് ആൻഡ് ഇ-സ്പോര്‍ട്സ് മേഖലയുടെ കീഴിൽ ഗെയിമിങ് വ്യവസായത്തിന്റെ വളര്‍ച്ച വേഗത്തിലാക്കാനുള്ള പരിപാടികളും ഇവിടെ നടന്നുവരുന്നുണ്ട്.
നിയോം സിറ്റി ഒന്നിലെ മീഡിയ വില്ലേജില്‍ നാല് സൗണ്ട് സ്റ്റേജുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതില്‍ രണ്ടെണ്ണത്തിന് 2,400 ചതുരശ്ര മീറ്റര്‍ വീതവും ഒന്നിന് 1,200 ചതുരശ്ര മീറ്ററും മറ്റൊന്നിന് 750 ചതുരശ്ര മീറ്ററും വിസ്തീര്‍ണമുണ്ട്. 3,000 ചതുരശ്ര മീറ്റര്‍ വീതം വിസ്തീര്‍ണമുമുള്ള രണ്ട് സ്റ്റേജുകളാണ് ബജ്ദ സ്റ്റുഡിയോയിലുള്ളത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.