India

ചലച്ചിത്ര നിര്‍മാണം പുനരാരംഭിക്കാന്‍ ഗവണ്‍മെന്റ് മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ പ്രഖ്യാപിക്കും ;കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

കോവിഡ് 19 നെ തുടര്‍ന്ന്, നിശ്ചലാവസ്ഥയിലായ ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്, ഉടന്‍ തന്നെ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ചലച്ചിത്രം, ടി.വി. സീരിയലുകള്‍, സഹനിര്‍മാണം, ആനിമേഷന്‍, ഗെയിമുകള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫിക്കി ഫ്രെയിംസിന്റെ 21-ാമത് എഡീഷനെ വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി ജനങ്ങളെ പുതിയ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്നും, വിര്‍ച്വല്‍ കൂട്ടായ്മകള്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച മാധ്യമ, വിനോദ മേഖലകളിലെ വീഡിയോകള്‍ ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ 150 ഓളം രാജ്യങ്ങളിലുള്ളവര്‍ വീക്ഷിക്കുന്നുണ്ട്. ഈ മേഖലയിലുള്ളവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ശ്രീ.പ്രകാശ് ജാവദേകര്‍ ആഹ്വാനം ചെയ്തു.
സര്‍ഗാത്മക വ്യവസായ മേഖലയ്ക്ക്, ഇന്ത്യയെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ പ്രധാന പങ്ക് വഹിക്കാനാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. എണ്ണത്തില്‍ കൂടുതലിലല്ല, മറിച്ച് ഉള്ളടക്കത്തിന്റെ മൂല്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍, വിനോദ മേഖല എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഗവണ്‍മെന്റ് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഫറന്‍സിന്റെ ടെക്നിക്കല്‍ സെഷനില്‍ പങ്കെടുത്ത കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ.അമിത് ഖാരെ പറഞ്ഞു. നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിന് എല്ലാ നിയന്ത്രണ ഏജന്‍സികളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏത് പ്രതിസന്ധിയെയും അവസരമാക്കി മാറ്റാന്‍ കഴിയണമെന്നും സുസ്ഥിര വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി ആഗോളതലത്തില്‍ ഒന്നാമതെത്താനും കഴിയുന്ന 12 – 13 മേഖലകള്‍ ഇന്ത്യ തിരിച്ചറിയണമെന്നും നീതി ആയോഗ് സിഇഒ, ശ്രീ. അമിതാഭ് കാന്ത് പറഞ്ഞു. മാധ്യമ, വിനോദ വ്യവസായ മേഖലകള്‍ അവയില്‍പ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ഗാത്മക സമ്പദ്ഘടനയുടെ പ്രധാന ഭാഗമാണ് മാധ്യമ – വിനോദ വ്യവസായ മേഖലയെന്ന്, സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യ ചെയര്‍മാന്‍ ഉദയ് ശങ്കര്‍ പറഞ്ഞു. അച്ചടി, ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമം എന്നിവ കൂടുതലായും പരസ്യവരുമാനത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും കോവിഡ് കാലഘട്ടം അതിന് തിരിച്ചടിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വ്യവസായത്തിന് വളരണമെങ്കില്‍ പരസ്യങ്ങള്‍ക്കുമേലുള്ള ആശ്രയത്വം കുറയ്ക്കണമെന്ന് ശ്രീ. ഉദയ് ശങ്കര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിസന്ധി മാധ്യമ – വിനോദ മേഖലയെയും ബാധിച്ചതായി ഗൂഗിള്‍ പ്രതിനിധി സഞ്ജയ് ഗുപ്ത പറഞ്ഞു. 2020 – 21 കാലയളവില്‍, 20 ബില്യണ്‍ ഡോളറില്‍ നിന്ന് 15 ബില്യണ്‍ ഡോളറിലേയ്ക്ക് വ്യവസായം ചുരുങ്ങിയേക്കാം. നികുതി ഘടനയിലെ ഇളവുകളും, മാര്‍ഗദര്‍ശകമായ നിയന്ത്രണ നടപടികളും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് ശ്രീ ഗുപ്ത ചൂണ്ടിക്കാട്ടി.
ജൂലൈ 11 വരെ തുടരുന്ന ഫിക്കി ഫ്രെയിംസ് വിര്‍ച്വല്‍ സമ്മേളനത്തില്‍ മാധ്യമ വിനോദ മേഖലയിലെ വിദഗ്ധര്‍ ആശയങ്ങള്‍ പങ്കുവയ്ക്കും

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.