രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ദ്രൗപദി മുര്‍മുവിന്റെ ബാല്യവും കൗമാരവും ദുരിതപൂര്‍ ണമായിരുന്നു.എന്നാല്‍ അസാമാന്യ ധൈര്യവും തന്റേടവും ചെറുപ്പം മുതലേ ഈ മഹിളയില്‍ പ്രകട മായിരുന്നു. സ്ത്രീയെന്ന നിലയ്ക്കും പിന്നാക്കവിഭാഗത്തില്‍ നിന്നുമുള്ളവര്‍ എന്ന നിലയ്ക്കും ദ്രൗപദി മുര്‍മു വിന്റെ വിജയവും സ്ഥാനാരോഹണവും വന്‍ തോതിലുള്ള ആഹ്ലാദമാണ് രാജ്യത്തെ പിന്നാക്ക വിഭാഗ ങ്ങളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നതില്‍ സംശയമില്ല
പി ആര്‍ കൃഷ്ണന്‍
ഈ തിരെഞ്ഞടുപ്പിലെ മൊത്തം വോട്ടുകള്‍ 4754 ആണ്. ഇതില്‍ 4701 വോട്ടുകള്‍ സാധുവായി. അസാധു വായവ 53 എണ്ണം. സാധുവായ വോട്ടുകളില്‍ ദ്രൗപദി മുര്‍മുവിന് 2824 വോട്ടുകള്‍ ലഭിച്ചു. ഇതിന്റെ മൂല്യം 6,76,803 ആണ്. പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 3,80,177 മൂല്യമുള്ള 1,877 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഇങ്ങനെ വോട്ടുകളിലും മൂല്യത്തിലും വലിയ മാര്‍ജിന്‍ കൈവരിച്ചുകൊണ്ടാണ് ദ്രൗപദി മുര്‍മു വിജയം ഉറപ്പാക്കിയത്.
തിരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ടുമൂല്യം കുറവായിരുന്നു ഭരണകക്ഷി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്. എന്നാല്‍ അത് മറികടക്കാന്‍ സാധി ക്കുമെന്ന ആത്മവിശ്വാസം ബിജെ പി നേതൃത്വത്തിനുണ്ടായിരുന്നുവെന്നതാണ് വസ്തുത. 2014-ല്‍ അധികാരത്തിലെത്തിയതിനു ശേഷം പ്ര തിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളില്‍ നിന്നും കൂറുമാറ്റം സംഘടിപ്പിച്ചിട്ടുള്ളതിന്റെ വൈ ദഗ്ദ്ധ്യവും കൈമുതലായി ആ പാര്‍ട്ടിക്കുണ്ടല്ലോ. മാത്രമല്ല, വനിതയും ഗോത്രവര്‍ഗക്കാരിയുമായ സ്ഥാനാ ര്‍ത്ഥിക്ക് എതിര്‍ ചേരിയിലെ പാര്‍ട്ടികളില്‍ നിന്നും പ്രത്യേക പരിഗണന ലഭിക്കുമെന്ന കണക്കുകൂട്ടലും ഉ ണ്ടായി.
ഇതില്‍ കേരളത്തില്‍ നിന്നുള്ള ഒരു എംഎല്‍എയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമായി. തുടക്ക ത്തില്‍ പ്രതിപക്ഷസ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വോ ട്ടു നല്‍കുമെന്ന് ഉറപ്പു പറഞ്ഞ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ശിവസേനയും വാഗ്ദത്തം ലംഘിച്ചവരില്‍ ഉണ്ട്. പ്രതിപക്ഷനിരയില്‍ ഇത്തരം തിരിമറികള്‍ ഏറെ നടന്നുവെങ്കിലും രാഷ്ട്രീയമായി ശക്തമായ മത്സരംതന്നെയാണ് യശ്വന്ത് സിന്‍ഹയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നതില്‍ സംശയമില്ല.
കാരണം, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ ജനത നേടിയെടുത്ത ജനാധിപത്യാവ കാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും അഭിപ്രായസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതോടൊപ്പം ഭരണഘടന ഉറപ്പു നല്‍കുന്ന സെക്യുലറിസത്തിന് മങ്ങലേ ല്‍പിക്കുന്നതും ഫെഡറല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ നടപടികളാണ് ഭരണപക്ഷ ത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളോടും ഭരണപക്ഷം നടപ്പാക്കുന്ന മറ്റനേകം ജനദ്രോഹ നടപടികളോടും രാഷ്ട്രപതിസ്ഥാനത്തിരിക്കുന്ന മഹത്വ്യക്തി എന്ത് സമീപനമാണ് െൈക ക്കാള്ളുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഇതിനുപുറമെ രാജ്യത്തെ വനമേഖലയില്‍ പലയിടങ്ങളും വന്‍കിട കുത്തക വ്യവസായികള്‍ക്ക് ഖനനം ചെയ്യുവാനും മറ്റു വ്യവസായങ്ങള്‍ക്കുമായി ഒഴിഞ്ഞുകൊടുക്കുന്ന നയമാണ് കേന്ദ്രത്തില്‍ ഭരണം നട ത്തുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. തത്ഫലമായി വനപ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ ആ ദിവാസികളെയും ഗോത്രവര്‍ഗ ക്കാരെയും കുടിയൊഴിപ്പിക്കുന്ന സ്ഥിതിയാണുണ്ടായിക്കൊണ്ടിരി ക്കുന്ന ത്. എന്ത് നയമാണ് ഇത്തരം നടപടികളോട് രാഷ്ട്രപതി സ്വീകരിക്കുക?
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മംഗളം നേര്‍ന്നുകൊണ്ടും വിജയാശംസകള്‍ അറിയിച്ചുകൊണ്ടും ഈ ലേഖനം അവസാനിപ്പിക്കുന്നു. അതിനുമുമ്പ് രാജ്യത്തെ മുന്‍കാല പ്രസിഡന്റുമാര്‍ക്കും അവരുടെ എതി ര്‍സ്ഥാനാര്‍ത്ഥികളില്‍ രണ്ടാമതെത്തിയവര്‍ക്കും ലഭിച്ച വോട്ടുവിവരങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.
1952: ഡോ. രാജേന്ദ്രപ്രസാദ് (5,07,400), കെ.ടി.ഷാ (92,827).
1957: ഡോ. രാജേന്ദ്രപ്രസാദ് (4,59,698), നാഗേന്ദ്ര നാരായണ്‍ദാസ് (2004)
1962: ഡോ. എസ്. രാധാകൃഷ്ണന്‍ (5,53,067), ചൗധരി ഹരി റാം (6,341)
1967: ഡോ. സക്കീര്‍ ഹുസൈന്‍ (4,71,244), കോക്ക സുബ്ബറാവു (3,63,971)
1969: വി.വി. ഗിരി (4,20,077), നീലം സഞ്ജീവറെഡ്ഡി (4,05,427)
1974: ഫക്രുദീന്‍ അലി അഹമ്മദ് (7,65,587), ട്രിദിബ് ചൗധരി (1,89,196)
1977: നീലം സഞ്ജീവറെഡ്ഡി (എതിരാളിയുണ്ടായില്ല)
1982: ഗ്യാനി സെയില്‍സിങ് (7,54,113), എച്ച്.ആര്‍. ഖന്ന (2,82,685)
1987: ആര്‍. വെങ്കിട്ടരാമന്‍ (7,40,148), വി.ആര്‍. കൃഷ്ണയ്യര്‍ (2,81,550)
1992: ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ (6,75,804), ജി.ജി. സ്വെല്‍ (3,46,485)
1997: കെ.ആര്‍. നാരായണന്‍ (9,56,290), ടി.എന്‍. ശേഷന്‍ (50,631)
2002: ഡോ. എ.പി.ജെ. അബ്ദുല്‍കലാം (9,22,884), ഡോ.ലക്ഷ്മി സെഹ്ഗാള്‍ (1,07,366)
2007: പ്രതിഭാപാട്ടീല്‍ (6,38,116), ഭൈറോസിങ് ശെഖാവത്ത് (3,31,306)
2012: പ്രണബ് മുഖര്‍ജി (7,13,763), പി.എ. സാങ്മ (3,15,987)
2017: രാംനാഥ് കോവിന്ദ് (7,02,644), മീരാകുമാര്‍ (3,67,314)
2022: ദ്രൗപദി മുര്‍മു (6,76,803), യശ്വന്ത് സിന്‍ഹ (3,80,177)
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.