ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം റഫേല്‍ നദാലിന്. ഏറ്റ വും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെ ന്ന അപൂര്‍വ നേട്ടവും ഇനി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന് സ്വന്തം
മെല്‍ബണ്‍ : ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം റഫേല്‍ നദാലിന്. ഏറ്റവും കൂടുതല്‍ ഗ്രാ ന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെന്ന അപൂര്‍വ നേട്ടവും ഇനി സ്പാനിഷ് ഇതിഹാ സം റാഫേല്‍ നദാലിന് സ്വന്തം. ഫൈനലില്‍ ഡാനിയേല്‍ മെദ്വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തി നൊടുവില്‍ തോല്‍പിച്ചാണ് നദാലിന്റെ ചരിത്ര നേട്ടം.
ടെന്നീസില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡാണ് നദാല്‍ സ്വന്തം പേ രില്‍ കുറിച്ചത്. രണ്ട് സെറ്റ് പിന്നിട്ട നിന്ന ശേഷമായിരുന്നു നദാലിന്റെ ഗംഭീര തിരി ച്ചു വരവ്. 20 ഗ്രാന്‍ഡ് സ്ലാം കിരീടവുമായി നൊവാക് ജോക്കോവിച്, റോജര്‍ ഫെഡറര്‍ എന്നിവ ര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു റാഫ. ഇരുവരേയും പിന്തള്ളിയാണ് സ്പാനിഷ് ഇതിഹാസത്തി ന്റെ റെക്കോര്‍ഡ് നേട്ടം. നദാലിന്റെ ഇരുപ ത്തിയൊന്നം ഗ്ലാന്‍സ്ലാം കിരീടമാണിത്.
ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വദെവിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തിയാണ് റാഫ ആധുനിക ടെ ന്നീസിന്റെ വരാന്തയില്‍ പുതിയ സിംഹാസനം വലിച്ചിട്ട് ഇരിപ്പുറപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ നേടി മെ ദ്വദെവ് ആധിപത്യം ഉറപ്പിച്ചെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകള്‍ തിരിച്ചുപിടിച്ച് അവിശ്വസനീയ മുന്നേറ്റ ത്തോടെയാണ് റാഫയുടെ കിരീടധാരണം. സ്‌കോര്‍; 2-6, 6-7, 6-4, 6-4, 7-5.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.