Home

ചരിത്രത്തില്‍ ഇന്ന് : ലോക ആതുരസേവന ദിനം ; ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ സ്മരണയില്‍ ലോകം

‘നഴ്‌സസ് ഇന്ന് ലോകത്തെ നയിക്കാനൊരു ശബ്ദം. ഭാവി ആരോഗ്യമേഖലയിലേക്കുള്ള ഒരു ദര്‍ശനം’ എന്നതാണ് ഇത്തവണത്തെ നഴ്‌സസ് ദിനത്തിന്റെ സന്ദേശം.

1820ല്‍ ജനിച്ച് ആധുനിക ആരോഗ്യപരിചരണരംഗത്ത് ലോകപ്രശസ്തയായി തീര്‍ന്ന ഫ്‌ളോറന്‍സ് ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ സ്മരണയിലാണ് ലോകം അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കു ന്നത്. ആശുപത്രികളിലിന്ന് നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കുന്ന ചട ങ്ങുകള്‍ നടക്കും.

ലോകം മുഴുവന്‍ കൊറോണയോട് പോരടിക്കുമ്പോള്‍ ലോകത്താകമാനം ആയിരക്കണക്കിന് നഴ്‌സു മാരാണ് തങ്ങളുടെ ദൗത്യ നിര്‍വ്വഹണത്തിനിടെ ജീവന്‍ നല്‍കേണ്ടിവന്നത്. ഇസ്രയേലിലെ ഷെല്ലാ ക്രമണത്തില്‍ ജീവന്‍പൊലിയേണ്ടിവന്ന ഇടുക്കി സ്വദേശി സൗമ്യയും ഏറ്റവും ഒടുവില്‍ മലയാളക്ക രയുടെ വിങ്ങലായി മാറിയിരിക്കുന്നു. ആഗോള കണക്കുകളനുസരിച്ച് 34 രാജ്യങ്ങളിലായി 16 ലക്ഷം നഴ്‌സുമാര്‍ക്ക് കഴിഞ്ഞ ഡിസംബര്‍ വരെ കൊറോണ ബാധിച്ചെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ഇന്നത്തെ അവസ്ഥയില്‍ രോഗീപരിചരണങ്ങള്‍ക്കായി 60 ലക്ഷം നഴ്‌സുമാരുടെ കുറവു ണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

കൊറണയുടെ രണ്ടാം ഘട്ടവ്യാപനം അതിരൂക്ഷമായ കാലഘട്ടത്തിലാണ് ഇത്തവണ ഈ മെയ്മാസം 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം എത്തിയിരി ക്കുന്നത്. ‘നഴ്‌സസ് ഇന്ന് ലോകത്തെ നയിക്കാനൊരു ശബ്ദം. ഭാവി ആരോഗ്യമേഖലയിലേക്കുള്ള ഒരു ദര്‍ശനം’ എന്നതാണ് ഇത്തവണത്തെ നഴ്‌സസ് ദിനത്തിന്റെ സന്ദേശം.

കാലങ്ങളായി കടുത്ത അവഗണന നേരിടേണ്ടിവരികയും സ്വകാര്യ സ്ഥാപനങ്ങളില്‍ തുച്ഛമായ വേതനത്തില്‍ ജോലിയെടുക്കേണ്ടി വന്നവരും നിരന്തരം പോരാട്ടം നടത്തിയാണ് ഭേദപ്പെട്ട പ്രതിഫ ലം വാങ്ങിയെടുത്തുകൊണ്ടിരിക്കുന്നത്.

പല സ്വകാര്യ സ്ഥാപനങ്ങളും തൊഴിലിടത്തെ തന്ത്രങ്ങളിലൂടെ മാനേജ്‌മെന്റുകളുടെ തെറ്റായ നയ ങ്ങളിലൂടേയും നഴ്‌സുമാരുടെ പ്രവര്‍ത്ത നങ്ങളെ വിലകുറച്ചുകാണുമ്പോഴും രോഗികളെ പരിചരി ക്കുന്ന കാര്യത്തില്‍ എല്ലാ ബുദ്ധിമുട്ടുകളും സ്വയംസഹിക്കുന്നവരായി ആരോഗ്യരംഗത്തെ മാലാഖ മാര്‍ മാറുകയാണ്.

ചരിത്രത്തില്‍ ഇന്ന് (12/5/2021).

1 ലോക ആതുരസേവന ദിനം : ആധുനിക നഴ്‌സിങ്ങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനം പ്രമാണിച്ചാണ് നഴ്‌സസ് ദിനം ആഘോഷിക്കുന്നത്. ‘വിളക്കേന്തിയ വനിത ‘എന്ന പേരില്‍ അറിയപ്പെടുന്ന നൈറ്റിങ്‌ഗേല്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സ് പട്ടണത്തില്‍ 1826 ലാണ് ജനിച്ചത്.

2.ഡൊറോത്തി ഹോഡ് കിന്‍സ് ജനനം : 1910-വൈറ്റമിന്‍ ബി -12 ന്റെ ആന്തരിക ഘടന കണ്ടെത്തിയ ഡൊറോത്തി ഹോഡ് കിന്‍സ് ഈജിപ്തിലെ കെയ്‌റോയില്‍ ജനിച്ചു.

3.ശുചീന്ദ്രം സത്യാഗ്രഹം : 1926-ശുചീന്ദ്രം സത്യാഗ്രഹം ലക്ഷ്യപ്രാപ്തിയിലെത്തി. ശുചീന്ദ്രം ക്ഷേത്രത്തിനുചുറ്റുമുള്ള പാതകളില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമായിരുന്നു ഇത്.

3. സുകുമാര്‍ അഴിക്കോടിന്റെ ജനനം : 1926-സാഹിത്യവിമര്‍ശകനും പ്രസംഗകലയുടെ കുലപതിയുമായിരുന്ന സുകുമാര്‍ അഴിക്കോട് ജനിച്ചു.

4.ആല്‍ഫ്രഡ് വെഗനറുടെ മൃതദേഹം കണ്ടെടുത്തു: 1931-ഭൂഖണ്ഡ ചലനസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ആല്‍ഫ്രഡ് വെഗനറുടെ മൃതദേഹം ഗ്രീന്‍ലാന്റിലെ മഞ്ഞില്‍ നിന്നും കണ്ടെടുത്തു.

4. ഓട്ടോമാറ്റിക് കമ്പ്യൂട്ടര്‍ പുറത്തിറക്കി: 1941-കോണ്‍റാഡ് സ്വൂസ് ്വ3എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക് കമ്പ്യൂട്ടര്‍ പുറത്തിറക്കി.

5. സുഭാഷ് ചന്ദ്രബോസ് ജപ്പാനിലെത്തി : 1943-സുഭാഷ് ചന്ദ്രബോസ് ജര്‍മനിയില്‍ നിന്ന് ജപ്പാനിലെത്തി.

6. ലൂണ 5 ചന്ദ്രനില്‍ ഇടിച്ചു തകര്‍ന്നു : 1965-സോവിയറ്റ് യൂണിയന്‍ ബഹിരാകാശ പേടകമായ ലൂണ 5 ചന്ദ്രനില്‍ ഇടിച്ചു തകര്‍ന്നു.

7.‘ലെപ്രോ വാക്‌സ് ‘ പുറത്തിറക്കി : 1999-കുഷ്ഠരോഗ പ്രധിരോധത്തിനുള്ള ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ചു പുറത്തിറക്കി.’ലെപ്രോ വാക്‌സ് ‘എന്നിതറിയപ്പെടുന്നു.

8. കറാച്ചി കലാപം : 2007-പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിക്കാര്‍ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തില്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ 50 പേര്‍ മരിയ്ക്കുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

9.കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മരണം : 1999-കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ അന്തരിച്ചു. മോഹിനിയാട്ടത്തിന് പുതുതായി ചില നിയമങ്ങളും ചിട്ടവട്ടങ്ങളും രൂപപ്പെടുത്തിയത് ഇവരാണ്.

10. വുന്‍ച്ചുവാന്‍ ഭൂകമ്പം : 2008-ചൈനയിലെ സ്വിച്വാനിലുണ്ടായ വുന്‍ച്ചുവാന്‍ ഭൂകമ്പത്തില്‍ 69, 000 പേര്‍ മരണമടഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.