ചാന്ദ്ര പര്യവേക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രഗ്യാന്‍ റോവറി ലെ രണ്ടാമത്തെ ഉപകരണവും സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.
ന്യൂഡല്‍ഹി : ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമായ പ്രഗ്യന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഐ എസ് ആര്‍ ഒ.ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി എട്ട് ദിവസം പിന്നിടുമ്പോഴാണ് പുതിയ ദൃശ്യം പുറത്തുവരുന്നത്. ചാന്ദ്ര പര്യവേക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരി ക്കുന്ന പ്രഗ്യാന്‍ റോവറി ലെ രണ്ടാമത്തെ ഉപകരണവും സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇ തോടെ ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്ര തീക്ഷ.
പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ നീങ്ങുന്നതും വഴിയില്‍ ഗര്‍ത്തമോ മറ്റോ കണ്ടതിനെ തുടര്‍ന്ന് സുരക്ഷിത വഴി കണ്ടെത്താന്‍ കറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അമ്മ നോക്കിനില്‍ക്കെ ചന്ദമാമ യുടെ മുറ്റത്ത് ഒരു കുഞ്ഞ് ഉല്ലസിച്ച് കളിക്കുന്നത് പോലേ തോന്നുന്നില്ലെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ദൃശ്യം ഐഎസ്ആര്‍ഒ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. വിക്രം ലാന്‍ഡറിന്റെ ഇമേജര്‍ ക്യാമറയാണ് റോവറിന്റെ മനോഹര ദൃശ്യം പകര്‍ത്തിയത്.
റോവറിലെ libs ഉപകരണമാണ് ചന്ദ്രനിലെ സള്‍ഫറിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്ര ഗ്യാന്‍ റോവറിലെ തന്നെ ap-sx (ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സറേ സ്പെക്ട്രോസ്‌കോപ്പ്) ഉപകരണം സള്‍ഫറി ന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.ഇതിന് പുറമേ മറ്റു ചില മൂലകങ്ങളും ഉപകരണം കണ്ടെ ത്തിയതായും ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു.
ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ, സള്‍ഫറിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ ഗ വേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കരുത്തുപകരും. അഗ്‌നിപര്‍വ തം കൊണ്ടാണോ?, ഉല്‍ക്ക കാര ണമോ? തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ഇത് വഴിതെളിയിക്കുമെന്നും ഐഎ സ്ആര്‍ഒയുടെ കുറിപ്പില്‍ പറയുന്നു. ഇതിന് പുറമേ റോവറിന്റെ പ്രവര്‍ത്തനം കാണിക്കുന്നത് അടക്കം രണ്ടു വീഡിയോകള്‍ കൂടി ഐഎസ്ആര്‍ഒ പങ്കുവെച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.