സൗദി : വിന്റർ ട്രാൻസ്ഫറിൽ താരങ്ങളെ സ്വന്തമാക്കാനും വിൽപനക്കും വിലക്കേർപ്പെടുത്തിയ സൗദിയിലെ ക്ലബ്ബുകളുടെ എണ്ണം ഇരുപതായി. ചട്ടങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കാത്തതാണ് കാരണം. ജൂണിന് മുന്നോടിയായി ഉടൻ പിഴയടച്ചാൽ മാത്രമേ ക്ലബ്ബുകൾക്ക് താരങ്ങളെ വാങ്ങാൻ സാധിക്കുള്ളു. സെപ്തംബർ രണ്ടിനാണ് സൗദിയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസാവുക. ഇതിനു മുന്നോടിയായി വിലക്കുള്ള ക്ലബ്ബുകൾ പിഴയൊടുക്കണം.
ചട്ടങ്ങൾ പാലിക്കാത്തതിന് സൗദിയിലെ 20 ക്ലബ്ബുകൾ 62 മില്യൺ റിയാലാണ് പിഴയടക്കേണ്ടത്. ട്രാൻസ്ഫറിൽ മുമ്പ് ചട്ട ലംഘനം നടത്തിയതിനാണ് ഫിഫയുടെ നടപടി. മാർച്ചിൽ മാത്രം പതിനൊന്ന് ക്ലബ്ബുകൾക്ക് വിലക്ക് കിട്ടിയിരുന്നു. വിലക്കുളള ക്ലബ്ബുകളുടെ പട്ടികയിൽ സൗദി പ്രോ ലീഗിലെ ദമക്, അൽ വഹ്ദ, ഉറൂബ, ഖുലൂദ് അൽ റയ്ദ് എന്നീ ക്ലബ്ബുകളുണ്ട്. സൗദിയിലാകെ വിവിധ ഡിവിഷനുകളിലായി 170 ക്ലബ്ബുകളുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.