കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ യാണ് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണ ങ്ങള്‍
തിരുവനന്തപുരം : ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മെഡിക്കല്‍ ബോ ര്‍ഡാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യു ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അപക ടത്തില്‍ മരിക്കുന്നയാളെ നിലവിലെ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ച് കോവിഡ് സ്ഥിരീകരിച്ചാലും ആ വ്യക്തിയുടെ മരണം കോവിഡ് മൂലമാണെന്ന് പറയാന്‍ സാധി ക്കില്ലെന്നും അപകടമരണമായി കണക്കാക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. കുറച്ചുനാള്‍ മുന്‍പ് ഒരാള്‍ ചക്ക തലയില്‍ വീണ് മരിച്ചു. പരിശോധനയില്‍ അദ്ദേഹം കോവിഡ് പോസിറ്റീവാണ്. എന്നാല്‍ മരണകാരണം കോവിഡ് ആണോ എന്ന് മന്ത്രി ചോദിച്ചു.
സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ കുറച്ചു കാണിക്കുകയാണെന്ന് പ്രതിപക്ഷ നേ താവ് വി.ഡി സതീശന്റെ ആരോപങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ബിജു കോവിഡിനെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്‌ന ങ്ങളാല്‍ ആണ് മരിച്ചതെങ്കിലും അദ്ദേഹത്തിന്റേത് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെ ടുത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാനും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന പി ബിജുവിന്റെ മരണം കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്നായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പി ബിജുവിന് ഒക്ടോബര്‍ 20ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുട ര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശ മായതിനേത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയുണ്ടായ ഹൃദയ സ്തംഭനം മൂലം മരിച്ചു. എന്നാല്‍ പി ബിജുവിന്റെ പേര് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഇല്ല.
അയാള്‍ക്ക് വേറെ വല്ല അസുഖം വന്നാണോ മരിച്ചത്?, അതോ ചക്ക വീണ് ആണോ മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോവിഡാനന്തര രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. കോവിഡ് നെഗറ്റീവായ ആളുകള്‍ ബ്ലാക്ക് ഫംഗ സ് ബാധിച്ച് മരിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയവര്‍ക്കാണ് ബ്ലാക്ക് ഫംഗസ് വരുന്നത്. ബ്ലാക്ക് ഫംഗസ് വന്ന് മരിച്ചാല്‍, അത് വരാന്‍ കാരണം കോവിഡല്ലേ? ഇതെല്ലാം ഐ.സി. എം.ആര്‍ മാര്‍ഗ രേഖയില്‍ കൃത്യമായി പറയുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.