Breaking News

ഗൾഫിലെ ‘വെല്ലുവിളി’ കീഴടക്കി കുതിച്ച് ‘ടാറ്റ’; 8 വർഷം മുൻപ് നൽകിയ വാഗ്ദാനം പാലിച്ച് മുന്നേറ്റം: രത്തൻ ടാറ്റയ്ക്ക് വിടചൊല്ലി പ്രവാസലോകം.

ദുബായ് : ഇന്ത്യൻ വ്യവസായ മേഖലയിലെ ഭീമൻ രത്തൻ ടാറ്റ വിടചൊല്ലുന്നത് മധ്യപൂർവദേശത്തും അദ്ദേഹം പടുത്തുയർത്തിയ ടാറ്റ ഗ്രൂപ്പിന്റെ മുദ്രകൾ പതിപ്പിച്ചിട്ടാണ്. ഇന്ത്യയെ പോലെ തന്നെ മധ്യപൂർവദേശത്തെ പാതകളും ടാറ്റ മോട്ടോഴ്സ് കീഴടക്കിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സഞ്ചരിക്കാൻ കമ്പനി-സ്കൂൾ ബസുകളും ഹെവി ട്രക്കുകളും ദുബായിയുടെയും ഇതര ഗൾഫ് നഗരങ്ങളുടെയും പാതകളെ ഇതിനകം കീഴടക്കിക്കഴിഞ്ഞു. വലിയ ട്രക്കുകളും ബസുകളുമാണ് ഇന്ത്യൻ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റയുടേതായി ഗൾഫിൽ ഓടിക്കൊണ്ടിരിക്കുന്നത്. ബെൻസ്, വോൾവോ, എംഎഎൻ, മിത്സുബിഷി തുടങ്ങിയ ലോകോത്തര മോട്ടോർ ബ്രാൻഡുകളോട് മത്സരിച്ച് മധ്യപൂർവദേശത്ത് എല്ലാവർക്കും ഇഷ്ടമാകുന്ന വാഹനമായി ടാറ്റ മാറിയത് അതിന്റെ ഗുണമേന്മ കൊണ്ടുതന്നെ. 
ഗൾഫിലെ കഠിനമായ താപനില, വിശാലമായ മരുഭൂമികൾ, പരുക്കൻ പർവതനിരകൾ എന്നിവയുള്ള വെല്ലുവിളി നിറഞ്ഞ ഗതാഗത ഭൂപ്രകൃതിയിൽ ഈട്, കാര്യക്ഷമത എന്നിവ കാത്തുസൂക്ഷിക്കുന്ന അനുയോജ്യമായ വാഹനമായാണ് ടാറ്റയുടെ ഹെവി ട്രക്കുകളും ബസുകളും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.  ബിസിനസ് പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് ലോജിസ്റ്റിക്‌സ്, കാർഗോ മേഖലകളിൽ സൂപ്പർചാർജ് ചെയ്യുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ ട്രക്കുകൾ.  മധ്യപൂർവദേശത്തെ  ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽപ്പോലും ദീർഘദൂരങ്ങളിൽ ഭാരമുള്ള ചരക്ക് കൈകാര്യം ചെയ്യാൻ ടാറ്റയുടെ 4040 ടി ട്രക്കിന് ശേഷിയുണ്ട്.  ടാറ്റ പ്രൈമ 4040 കെ, എസ്, 6040 എസ് എന്നിവയും ഇതിന്റെ കൂടെത്തന്നെ നിർത്താം. അതേസമയം ടാറ്റ അൾട്ര ടി9 ലെയ്റ്റ് വെയിറ്റ് ടി9 വാഹനവും ലഭ്യമാണ്. 

ആഗോള വ്യാപാര വിതരണ കമ്പനിയായ ടാറ്റ ഇന്റർനാഷനലിന്റെ ഓഫിസ് ദുബായ്  ഡിഎംസിസി ഫ്രീ സോണിൽ  2016ൽ യുഎഇയിലെ അന്നത്തെ ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം ഉദ്ഘാടനം ചെയ്തു. പ്രദേശത്തിന്റെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടാൻ സമാനതകളില്ലാത്ത പ്രകടനവും കാര്യക്ഷമതയും ഉപയോഗിച്ച് ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്ന ട്രക്കാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. ഏറ്റവും അനുയോജ്യമായ ടാറ്റ ട്രക്ക് ഏതെന്ന് കണ്ടെത്താനും ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ടാറ്റ മോട്ടോർസ് കൂടെയുണ്ടാകുമെന്നാണ് അധികൃതരുടെ വാഗ്ദാനം.   

ഉയർന്ന ടോർക്ക് എൻജിനുകൾ, നൂതന സസ്പെൻഷൻ സംവിധാനങ്ങൾ, മികച്ച ബ്രേക്കിങ് കഴിവുകൾ എന്നിവയുള്ള ട്രക്കുകൾ ബ്രാൻഡ് പരിഗണിക്കാതെ തന്നെ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായി കണക്കാക്കപ്പെടുന്നു. 10,000  ആഗോള ജീവനക്കാരുടെ കഠിനപ്രയത്നം മൂലം 2.2 ബില്യൻ യുഎസ് ഡോളറിന്റെ (2014-15) വിറ്റുവരവുമുള്ള ടാറ്റ ഇന്റർനാഷനൽ മധ്യപൂർവദേശമടക്കം 39 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. കൂടാതെ വർഷങ്ങളായി ടാറ്റ ഗ്രൂപ്പ് പുതിയ വിപണികളിലേയ്ക്കും ഭൂമിശാസ്ത്രത്തിലേയ്ക്കും കടന്നുചെല്ലുന്നു. ദുബായ് ജബൽ അലി ഫ്രീ ട്രേഡ് സോണിൽ അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി വഴി പ്രവർത്തനം ആരംഭിച്ചു. നിലവിൽ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക(മെന) മേഖലയിലെ കമ്പനിയുടെ ബിസിനസുകൾ സ്റ്റീൽ, അലുമിനിയം വ്യവസായത്തിനുള്ള ഉൽപന്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. 
ദുബായ് ഓഫിസ് മെന മേഖലയിലെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നു. ടാറ്റ സൺസ്, ടൈറ്റൻ, ടിസിഇ, ടാറ്റ എൽക്‌സി, ടാറ്റ ഇന്ററാക്ടീവ്, യോർക്ക് ഇന്റർനാഷനൽ എന്നിങ്ങനെ ഒട്ടേറെ ടാറ്റ കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ടാറ്റ കമ്പനികളെ പിന്തുണയ്ക്കാനും ഓഫിസ് സഹായിക്കും. കൂടാതെ എല്ലാ പങ്കാളികളുമായും ടാറ്റ ഗ്രൂപ്പിന്റെ ഇടപഴകൽ കൂടുതൽ ശക്തിപ്പെടുത്തുകയും കമ്പനികളുടെ ബിസിനസ് വളർച്ച സുഗമമാക്കുകയും മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത് മെന മേഖലയുടെ വികസനത്തിന് പ്രധാനമാണെന്നും അധികൃതർ പറയുന്നു.
ദുബായിലടക്കമുള്ള താജ് ഹോട്ടലുകളാണ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന ബിസിനസ്.  ടാറ്റ ഗ്രൂപ്പിന് അതിന്രെ ഹോസ്പിറ്റാലിറ്റി ബ്രാൻഡ് ഇനിയും കൂടുതൽ മെന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.  ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ) നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള ടാറ്റ ഗ്രൂപ്പിന്റെ 17 കമ്പനികളിൽ ഒന്നാണ് താജ് ഹോട്ടലുകളുടെ ശൃംഖല. ഇന്ത്യയുമായുള്ള സാമീപ്യവും ദക്ഷിണേഷ്യൻ പ്രവാസികളുടെ ഉയർന്ന അനുപാതവും കരണം ഈ മേഖലയ്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ടെന്ന് അധികൃതർ പറഞ്ഞു. ദെയ്റ, ബിസിനസ് ബേ, ദ് പാമിലെ താജ് എക്സോട്ടിക്ക എന്നിവ ദുബായിലെ ഗ്രൂപ്പിന്റെ ഹോട്ടലുകളാണ്.  അബുദാബി, റിയാദ്, ജിദ്ദ, ദാമൻ, ദോഹ, മനാമ, കെയ്‌റോ, ഇസ്താംബുൾ എന്നീ കേന്ദ്രങ്ങൾ താജ് ഹോട്ടലുകൾക്ക് സാധ്യതയുള്ള സ്ഥലങ്ങളാണെന്നും കണ്ടെത്തി. താജ് ദുബായ് എക്സ്പോ 2020 ഇന്ത്യാ പവലിയന്റെ പങ്കാളിയാളിയായിരുന്നു.    
ടാറ്റയ്ക്ക് യുഎഇയിൽ രണ്ട് വിതരണക്കാരാണ് ഉള്ളത്. അബുദാബിയെ ഉൾക്കൊള്ളുന്ന ഡാൽമ മോട്ടോഴ്‌സ്, ദുബായ്, ഷാർജ, വടക്കൻ എമിറേറ്റ്സ് എന്നിവയെ ഉൾക്കൊള്ളുന്ന യുണൈറ്റഡ് ഡീസൽ ദുബായ്.  പങ്കാളികൾക്ക് ഇതിനകം രാജ്യത്ത് മൂന്ന് വർക്ക് ഷോപ്പുകളുണ്ട്, ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ. സൗദിയിൽ പ്രവർത്തനം കൂടുതൽ സജീവമാക്കാനുള്ള പ്രവർത്തനത്തിലാണ്. അവിടെയിപ്പോൾ മൂന്ന് വർക്ക് ഷോപ്പുകളുണ്ട്. രത്തൻ ടാറ്റ ലോകത്തോട് വിടപറയുമ്പോൾ അദ്ദേഹം ഉണ്ടാക്കിയ വാഹനങ്ങൾ ആ വലിയ ജീവിതത്തെ ഓർമിപ്പിച്ചുകൊണ്ട്, ഓരോ ഇന്ത്യക്കാരനും അഭിമാനം പകർന്ന് മധ്യപൂര്‍വദേശത്തെ റോഡുകളിൽ ചലിച്ചുകൊണ്ടേയിരിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.