Breaking News

ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ ; ജീവിത സഖാവിന് അരികില്‍ അന്ത്യവിശ്രമം

രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജീവിത സഖാവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കിയത്.

ആലപ്പുഴ : വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയ്ക്ക് വിടചൊല്ലി രാഷ്ട്രീയ കേരളം. രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ യായി രുന്നു സംസ്‌കാരം. ജീവിത സഖാവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കിയത്.

തിരുവനന്തപുരത്ത് നിന്നും 2.30ഓടെ ആലപ്പുഴയിലെത്തിച്ച മൃതദേഹം ചാത്തനാട്ടെ വസതിയി ലും  തുടര്‍ന്ന് എസ്ഡിവി സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചു. കോവിഡ് നിയന്ത്രണത്തിനിട യിലും പ്രിയ നേതാവിനെ അവസാനമായി കാണാന്‍ നിരവധി ആളുകളെത്തി. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം ഗൗരിയമ്മയുടെ ഭൗതികശരീരം ആലപ്പുഴയിലെ ചാത്തനാട് കളത്തിപ്പറമ്പില്‍ വീട്ടിലെത്തിച്ചിരുന്നു. കളത്തിപ്പറമ്പില്‍ വീട്ടില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ.

വിവിധ കക്ഷി നേതാക്കള്‍ ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. അവിടെ നിന്ന് പൊതുദര്‍ശനത്തിനായി എസ്ഡിവി സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്കു കൊണ്ടുപോയി. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തില്‍ അവസാനച്ചടങ്ങുകള്‍ തീര്‍ന്നതോടെ വിപ്ലവതാരകം മണ്ണിലേക്ക് മടങ്ങിയതോടെ കേരള രാഷ്ട്രീയച
രിത്രത്തില്‍ ഒരു യുഗാന്ത്യമായി.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരിയമ്മ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 102 വയസായിരുന്നു. ഏപ്രില്‍ 22 മുതല്‍ പനിയും ശ്വാസതടസ്സങ്ങളുമായി ആശുപത്രി യില്‍ ചികിത്സലായിരുന്നു.ഇടക്ക് തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അണുബാധ വീണ്ടും കലശലായതോടെ സ്ഥിതി ഗുരുതരമായി.

മരണവാര്‍ത്തയറിഞ്ഞതോടെ സ്വകാര്യആശുപത്രിയിലേക്ക് നേതാക്കളെത്തിത്തുടങ്ങി. പത്തേകാ ലോടെ മൃതദേഹം അയ്യന്‍കാളി ഹാളിലേക്ക്. സിപിഎമ്മിനോട് ഇണങ്ങിയും പിണങ്ങിയും മുന്നേ റിയ ജീവിതം. ആഗ്രഹപ്രകാരം അവസാനം പാര്‍ട്ടിപ്പതാക പുതപ്പിച്ച് ഗൗരിയമ്മയുടെ മൃതശരീരം അയ്യന്‍കാളി ഹാളില്‍. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖരെല്ലാം അന്ത്യാഞ്ജലി അര്‍പ്പിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.