ന്യുഡല്‍ഹി : പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കളിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് നേതൃത്വത്തെ ഞെട്ടിച്ച് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഒരു ഗ്രൂപ്പിന്റെയും ആളാകാതെ കോണ്‍ഗ്ര സുകാരനായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ കേരളത്തില്‍ ഗ്രൂപ്പിന്റെ ഭാഗമാകാതെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് നേതാക്ക ളുടെയും ഇംഗിതം അനുസരിച്ചാണ് സ്ഥാനാര്‍ഥികളെ വീതം വയ്ക്കുന്നതെന്നും ഇരുഗ്രൂപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടുപോകുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയവും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടക്കു ന്നത്. തെരഞ്ഞെടുപ്പ് സമിതി അംഗമായിട്ടും സ്ഥാനാര്‍ഥി പട്ടിക പോലും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ അവഗണന സഹിച്ച് തുടരാന്‍ ആഗ്ര ഹിക്കുന്നില്ല. പാര്‍ട്ടിയുടെ നടപടിക്രമം പാലിച്ചല്ല സ്ഥാനാര്‍ഥി നിര്‍ണയം. രാജിക്കത്ത് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അയച്ചിട്ടുണ്ട്. ഭാവി സംബന്ധിച്ച തീരുമാനമൊന്നും ഇപ്പോള്‍ എടുത്തിട്ടില്ലെന്നും പി.സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
പാര്‍ട്ടി വേദികളില്‍ അടുത്ത കാലത്ത് സജീവമല്ലാതിരുന്ന പി.സി.ചാക്കോ, ശരദ് പവാറിന്റെ ആശീര്‍വാദത്തോടെ എന്‍സിപിയില്‍ ചേരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും നിഷേധിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.