Breaking News

ഗ്രാമി അവാർഡിനരികെ തൃശൂർ സ്വദേശിനി; പ്രതീക്ഷയോടെ ഖത്തറിലെ പ്രവാസ സംഗീത ലോകം

ദോഹ : സംഗീത ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാർഡിന്റെ പടിവാതിൽക്കൽ ഖത്തറിൽ നിന്നും ഒരു മലയാളി പെൺകുട്ടി . ഖത്തറിലെ ദീർഘകാല പ്രവാസിയായ തൃശൂർ അടിയാട്ടിൽ കരുണാകരമേനോന്റെയും ബിന്ദു കരുണാകരന്റെയും മകളായ ഗായത്രിയാണ് സംഗീത ലോകത്തെ ഈ നേട്ടം കൊയ്തെടുക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
2025 ലെ ഗ്രാമി അവാർഡിൽ ആൽബം ഓഫ് ദി ഇയർ ബെസ്റ്റ് ഡാൻസ്/ ഇലക്ട്രോണിക് വിഭാഗത്തിൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ലോകപ്രശസ്ത സംഗീതജ്ഞൻ സൈദിന്റെ ‘ടെലോസ്’ ആൽബത്തിലൂടെയാണ് ഗായത്രി മേനോൻ അവാർഡിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
2025 ഫെബ്രുവരി രണ്ടിന് ലൊസാഞ്ചലസിൽ നടക്കുന്ന 67-ാമത് ഗ്രാമി അവാർഡിൽ ആൽബം ഓഫ് ദ ഇയർ എന്ന് കാറ്റഗറിയിൽ മത്സരിക്കുന്ന അഞ്ചു ആൽബങ്ങളിൽ ഒന്നാണ് ‘ടെലോസ്’. പത്തോളം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ടെലോസിലെ ‘ഔട്ട് ഓഫ് ടൈം’, ടാൻജെറിൻ റൈസ് എന്നീ ഗാനങ്ങൾ ഗായത്രി ഉള്‍പ്പെടെ അഞ്ച് പേരാണ് എഴുതി ചിട്ടപ്പെടുത്തിയത്.
രണ്ട് ഗാനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. ഈ വർഷം ജൂണിലാണ് ഈ ഗാനസമാഹാരം പുറത്തിറങ്ങിയത്. ദിവസങ്ങൾക്കകം സംഗീതലോകത്ത് ഹിറ്റായി മാറിയ ഔട്ട് ഓഫ് ടൈം, ടാൻജെറിൻ റൈസ് എന്നീ ഗാനങ്ങൾ ഇപ്പോൾ ഗ്രാമി അവാർഡ് പട്ടികയിലും ഇടം പിടിച്ചിരിക്കുകയാണ്.
ചെറുപ്രായത്തിൽ തന്നെ ദോഹയിലെ സ്റ്റേജുകളിൽ നിറഞ്ഞുനിന്നിരുന്ന ഗായത്രി ദോഹയിലെ ബിർള പബ്ലിക് സ്കൂളിലാണ് പഠനം നടത്തിയത്. സംഗീതമാണ് തന്റെ വഴിയെന്നു തിരിച്ചറിഞ്ഞ ഗായത്രി പിന്നീട് ആന്ധ്രപ്രദേശിലെ പീപാൽ ഗ്രോവ് സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കുകയും സംഗീത പഠനത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലെ പ്രശസ്തമായ ബിർക്ലി കോളജ് ഓഫ് മ്യൂസിക്കിൽ ബിരുദ പഠനത്തിനായി ചേർന്നു. പാരമ്പര്യമായി തന്നെ സംഗീതത്തിന്റെ തണലിൽ വളർന്നുവന്ന ഗായത്രി സ്കൂൾ കാലഘട്ടത്തിൽ ദോഹയിലെ വിവിധ വേദികളിൽ വിവിധ ഭാഷകളിൽ പാടിയും നിർത്തം ചെയ്തും ശ്രദ്ധ നേടിയിരുന്നു. ബിർള പബ്ലിക് സ്‌കൂളിൽ നിരവധി തവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ദോഹയിലെ സംഗീത വേദികളിൽ സജീവമായ പിതാവ് കരുണാകരമേനോന്റെയും പിതൃ സഹോദരി സംഗീതജ്ഞ ശോഭബാലമുരളിയെ കണ്ടുവളർന്ന ഗായത്രി മുന്നോട്ടുള്ള പ്രയാണത്തിൽ ആ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ചെറുപ്രായത്തിൽ തന്നെ മകളുടെ സംഗീതരംഗത്ത് കഴിവ് തിരിച്ചറിഞ്ഞ പിതാവ് നിറഞ്ഞ പിന്തുണയോടെയാണ് മകളെ വളർത്തിയെടുത്തത്. പിതൃ സഹോദരി സംഗീതജ്ഞ ശോഭബാലമുരളിയും പുഷ്പപതി പൊയ്ത്തുകടവ്, വൈക്കം ജയചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് കീഴിലായിരുന്നു ഗായത്രി സംഗീതം പഠിച്ചത്. കർണാട്ടികിന് പുറമെ വെസ്റ്റേൺ മ്യൂസിക്കും ചെറുപ്രായത്തിൽ തന്നെ അഭ്യസിച്ചിരുന്നു. കലാമണ്ഡലം സീമ, കലാമണ്ഡലം സിമി എന്നിവർക്ക് കീഴിൽ  നൃത്തവും പഠിച്ചിരുന്നു. മകളുടെ സംഗീതരംഗത്തെ വളർച്ചയ്ക്ക് വേണ്ടി കുടുംബം നടത്തിയ ശ്രമങ്ങൾ വെറുതെയല്ല എന്ന അഭിമാനബോധത്തിലാണ് ഗായത്രിയുടെ കുടുംബം ഇപ്പോൾ. ഗൗരി കരുണാകര മേനോനാണ് സഹോദരി . 
ഈ പുരസ്കാര നിർണയത്തിന്റെ നാളുകൾ എണ്ണി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഖത്തറിലെ പ്രവാസ സംഗീത ലോകം. പുരസ്കാരം നിർണയത്തിലെ പ്രധാന ഘട്ടമായ ഫൈനൽ റൗണ്ട് വോട്ടെടുപ്പ് ഡിസംബർ 12 ന് ആരംഭിച്ച് ജനുവരി മൂന്നുവരെ നീണ്ടുനിൽക്കും. സംഗീതജ്ഞർ, അക്കാദമി അംഗങ്ങൾ, നിർമാതാക്കൾ തുടങ്ങിയ ലോകത്തെ പ്രഗൽഭരായ കലാകാരന്മാർക്കാണ് ഫൈനൽ റൗണ്ട് വോട്ടെടുപ്പിൽ വോട്ടവകാശം ഉണ്ടാവുക. ഖത്തർ റസിഡന്റ് കൂടിയായ ഗായത്രി അടുത്തമാസം ഖത്തറിലെത്തുമെന്ന് പിതാവ് കരുണാകരമേനോൻ പറഞ്ഞു. ഖത്തറിൽ ബിസിനസ് രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന കരുണാകരണമേനോനും സംരംഭകൂടിയായ ഭാര്യ ബിന്ദു കരുണാകരനും കുടുംബവും ഏറെ പ്രതീക്ഷയോടെയാണ് 2025 ലെ ഗ്രാമി അവാർഡ് പ്രഖ്യാപന ദിനത്തിനായി കാത്തിരിക്കുന്നത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

14 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.