News

ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം കെ.എം. രാജേഷിൻ്റെ ചിത്രത്തിന്

കഴിഞ്ഞ രണ്ടു ദിവസമായി ഓൺ ലൈൻ ആയി നടന്നു വരുന്ന ഇൻസൈറ്റ് ക്രിയേറ്റിവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്തരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ രാജേഷ് കെ.എം. സംവിധാനം ചെയ്ത “2 .43 AM” എന്ന ചിത്രത്തിന് ലഭിച്ചു. അൻപതിനായിരം രൂപയും, ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം .
ഇമ ബാബുവിൻ്റെ “ലൈഫ് ഓഫ് ലീഫ്”, ജാവിയർ മദീന ഗോൺസാലസിൻ്റെ
” ഗ്രാസിയാസ് ” , ജിഷ്ണു വാസുദേവൻ്റെ “ഹിഡൻ” , ബേസിൽ പ്രസാദിൻ്റെ ” ഇമ” ,
ഹംബെർട്ടോ ചെക്കോപിയറിയുടെ
” എ ഹൈക്കു എബൌട്ട് ടാറ്റൂസ്‌” എന്നീ ചിതങ്ങൾ റണ്ണറപ്പ് അവാർഡുകളും നേടി. അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് റണ്ണറപ് അവാർഡ്.

ആദ്യമായി മേളയിൽ ഉൾപ്പെടുത്തിയ ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘മൈന്യൂട്’ വിഭാഗത്തിൽ ജിഷ്ണു വാസുദേവൻ സംവിധാനം ചെയ്ത
” സ്കൈ” എന്ന ചിത്രം സിൽവർ സ്ക്രീൻ അവാർഡിന് അർഹമായി.
പതിനായിരം രൂപയും ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ പുരസ്‌കാരം.
ജൂറി ചെയർമാൻ ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ , ജൂറി അംഗങ്ങളായ ചലച്ചിത്ര സംവിധായകൻ ശ്രീ. ഷെറി ഗോവിന്ദൻ, ചലച്ചിത്ര നിരൂപകൻ ഡോക്ടർ കെ. പി. ജയകുമാർ എന്നിവർ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു. നേരത്തെ സമാപന സമ്മേളനം പ്രസിദ്ധ ഛായാഗ്രാഹകൻ ശ്രീ. മധു അമ്പാട്ട് ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര നിരൂപകനും
സംഘാടകനുമായ
ശ്രീ. വി.കെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ്, പ്രസിഡണ്ട് കെ. ആർ. ചെത്തല്ലൂർ, വൈസ് പ്രസിഡണ്ട് സി.കെ. രാമകൃഷ്ണൻ, ട്രെഷറർ മാണിക്കോത്ത് മാധവദേവ്‌, സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ സംസാരിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.