ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശികളായ നിതിന്‍ദാസ്, പെരുമ്പള്ളി സ്വദേശികളായ വിഷ്ണു, കണ്ണന്‍ എന്നിവരാ ണ് മരിച്ചത്
പനാജി : ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), ക ണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്ന അഖി ല്‍(24),വിനോദ് കുമാര്‍ (24) എന്നിവര്‍ പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ മൂന്ന് പേര്‍ വിനോദ സഞ്ചാരികളും രണ്ട് പേര്‍ ഗോവയില്‍ ജോലി ചെയ്യുന്നവരായിരു ന്നു. ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ദാസിനെ കാണാനായി ഗോവയിലെത്തിയ താണ് മറ്റുള്ളവര്‍. ട്രെയിനില്‍ ഗോവയില്‍ എത്തിയ ശേഷം കാര്‍ വാടകയ്ക്ക് എടുത്ത് സഞ്ചരിക്കുമ്പോഴാ ണ് അപകടമുണ്ടായത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.