സുധീര്‍നാഥ്
എറണാകുളം മാര്‍ക്കറ്റിലേയ്ക്കുള്ള തൊഴിലാളികള്‍. സര്‍ക്കാര്‍, സ്വകാര്യ മേഘലകളിലെ സ്ഥിരം ജോലിക്കാര്‍. ദൂര യാത്രയ്ക്ക് പോകുന്നവര്‍. ഇങ്ങനെ അപൂര്‍വ്വം പേര്‍ മാത്രമേ ആദ്യ ബസായിരുന്ന അതില്‍ യാത്ര ചെയ്തിരുന്നുള്ളൂ. പുക്കാട്ടുപടി, തേവയ്ക്കല്‍, കങ്ങരപ്പടി എന്നിവിടങ്ങളില്‍ നിന്നും കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ബസ്സിന്‍റെ മുകളില്‍ കയറ്റി എറണാകുളം മാര്‍ക്കറ്റില്‍ എത്തിക്കും. കുട്ടിയായ ഞാന്‍ എത്രയോ തവണ ഈ ബസില്‍ യാത്ര ചെയ്ത ഓര്‍മ്മയുണ്ട്. ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്ന തടിച്ച ഒരു മനുഷ്യന്‍ ഉണ്ട്. അദ്ദേഹമായിരുന്നു ബസിലെ കണ്ടക്റ്റര്‍. വൈപ്പില്‍ സ്വദേശിയായ അദ്ദേഹത്തിന്‍റെ പേര് ഷേണായി എന്നായിരുന്നു. ഷേണായി പിന്നീട് ബസിന്‍റെ മുതലാളി ആവുകയും ബസ് വിറ്റ് മത്സ്യബന്ധന ബോട്ട് വാങ്ങുകയും ചെയ്തു. ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്ക്കൂളിലെ വിദ്യര്‍ത്ഥികളായ തോമസ് പുന്നനും മറ്റും പലപ്പോഴും കണ്‍സഷന്‍ തുകയായ ആറ് പൈസ കൊടുക്കാറില്ലായിരുന്നു. ബുദ്ധിമാനായ കണ്ടക്റ്റര്‍ ബസില്‍ കയറും മുന്‍പ് ടിക്കറ്റ് തുക വാങ്ങിയിരുന്നു. പ്രീപെയ്ഡ് സംവിധാനം ആദ്യം ഇദ്ദേഹമാണ് നടപ്പിലാക്കിയതെന്നാണ് തോമസ് പുന്നന്‍ ഇപ്പോള്‍ പറയുന്നത്.
ഇപ്പോള്‍ ശബ്ദ മുഖരിതമാണ് എന്‍റെ നാടായ ത്യക്കാക്കര. എത്രയോ വണ്ടികളാണ് ഓടുന്നത്. പണ്ട്, എന്‍റെ കുട്ടിക്കാലത്ത് അപൂര്‍വ്വമായി ഓടിയിരുന്ന വണ്ടിയുടെ സ്ഥാനത്ത് റോഡ് മുറിച്ച് കടക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഓരോ നിമിഷവും വണ്ടികള്‍ ചീറി പായുന്നു. അന്തരീക്ഷം മലിനമായിരിക്കുന്നു. ഗ്രാമീണത നഷ്ടപ്പെട്ടു. ചെറു പട്ടണമായി കവലകള്‍ മാറി.
ഒരിക്കല്‍ ഗോപാലകൃഷ്ണ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ വീട്ടില്‍ ആരൊക്കെയോ വന്നു. ഞങ്ങളെ തനിച്ചാക്കി അച്ഛന്‍ ഓടി പോകുന്നത് കണ്ടു. ഇടപ്പള്ളിയില്‍ ഗോപാലകൃഷ്ണ തലകുത്തനെ മറിഞ്ഞു. യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. വിവിധ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് മാത്രം അറിയാം. അമ്മ ഈ ബസ്സിലാണ് യാത്ര ചെയ്തിരിക്കുന്നത്. അത് സ്ഥിരം യാത്രയായതിനാല്‍ എല്ലാവര്‍ക്കും അറിയാം. ഭാഗ്യത്തിന് അമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല. പൈപ്പ് ലൈനില്‍ നിന്ന് കയറിയ അപ്പൂട്ടിയേട്ടന്‍ അങ്കിളിനെ പരിക്കുകളോടെ ആശുപത്രിയിലാക്കി. പണിക്കായി ആയുധങ്ങളുമായി ബസില്‍ കയറിയവരുടെ പണിയായുധം വില്ലനായി. പലര്‍ക്കും പരിക്ക് പറ്റിയത് അങ്ങിനാണ്. പിറ്റേന്ന് പത്രത്തില്‍ തല കുത്തനെ മറിഞ്ഞ് നാല് ടയറുകള്‍ മുകളിലായി കിടക്കുന്ന പാവം ഗോപാലകൃഷ്ണ ബസിന്‍റെ ഫോട്ടോ കണ്ടത് ഓര്‍മ്മയുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.