ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ വര്‍ഷങ്ങളോളം ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയ ജാര്‍ഖണ്ഡിലെ ബിജെപി വനിത നേതാവ് അറസ്റ്റില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയു ടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്ര വര്‍ത്തക സമിതി അംഗവുമായ സീമ പാത്രയാണ് അറസ്റ്റിലായത്
റാഞ്ചി : ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ വര്‍ഷങ്ങളോളം ക്രൂരമായി മര്‍ദനത്തിന് ഇര യാക്കിയ ജാര്‍ഖണ്ഡിലെ ബിജെപി വനിത നേതാവ് അറസ്റ്റില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മ ഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായ സീമ പാത്രയാണ് അറസ്റ്റിലായത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് ബിജെപി ഇന്നലെ സീമയെ സസ്‌പെന്‍ ഡ് ചെയ്തിരുന്നു.
വീട്ടുജോലിക്കാരിയും ഗോത്രവര്‍ഗക്കാരിയുമായ സ്ത്രീയെ നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നുമാണ് സീമയ്ക്കെതി രെയുള്ള പരാതി. ക്രൂരമര്‍ദന ത്തിനിരയായി അവശനിലയിലായിരുന്ന സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ കഴിഞ്ഞ 8 വര്‍ഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെ ന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി.
താന്‍ നേരിട്ട ക്രൂരതകളെക്കുറിച്ച് സുനിത പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ യാണ് സംഭവം ചര്‍ച്ചയായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീ ഡിയയില്‍ വൈറലായ തോ ടെ പൊതുജനങ്ങള്‍ രോഷാകുലരായി. അറസ്റ്റിന് മുറവിളികൂട്ടി പ്രതിഷേധം പടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സീമ പത്രയെ സസ്‌പെന്‍ഡ് ചെയ്തത്. ബിജെപി ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തുവിട്ടത്.
വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ (എന്‍സിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണ ങ്ങള്‍ ശരിയാണെന്നു കണ്ടെത്തി ജാര്‍ഖണ്ഡ് ഡിജിപിക്ക് കത്തുനല്‍കി. ഇ രയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വിഷയ ത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. സംഭ വത്തില്‍ റാഞ്ചിയിലെ അര്‍ഗോഡ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.