Kerala

ഗൊദാര്‍ദ് പകരം വെക്കാനില്ലാത്ത പ്രതിഭ ; വിഖ്യാത ചലച്ചിത്ര പ്രതിഭയെ അനുസ്മരിച്ച് ഇന്‍സൈറ്റ്

ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം

പാലക്കാട് : ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാ ര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം. തോക്കിനെ ക്കാള്‍ പ്രഹര ശേഷി ക്യാമറയ്ക്കുണ്ടെന്ന് അദ്ദേ ഹത്തിന്റെ സൃഷ്ടികളിലൂടെ കാണിച്ചു കൊടുത്തു. ചലച്ചിത്ര ലോകത്തിനു വഴികാട്ടിയായി മുന്നോട്ടു നീ ങ്ങിയ അദ്ദേഹം മഹത്തായ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും ടീം ഇന്‍സൈറ്റ് അനുശോചന പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

വിഖ്യാത ഫ്രഞ്ച്-സ്വിസ് ചലച്ചിത്ര സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് സംവി ധായകന്‍, തിരക്കഥാ കൃത്ത്, നിരൂപകന്‍, ഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് തുട ങ്ങി സിനിമയുടെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാര്‍ ത്തിയ പ്രതിഭയാണ്. ബ്രത്ത്ലെസ്, ലിറ്റില്‍ സോള്‍ജിയര്‍, മൈ ലൈഫ് ടു ലൗ, വീ ക്കെന്‍ഡ്, എ മാ രീഡ് വു മണ്‍, ആല്‍ഫവിന്‍ തുടങ്ങിയ ക്ലാ സിക്ക് ചിത്രങ്ങളുടെ സൃഷ്ടാവാണ്. ലോ കസിനിമയുടെ ഗതിമാറ്റിയ നവ തരംഗത്തിന് നേതൃത്വം നല്‍കിയത് ഗൊ ദാര്‍ദ് ആയിരുന്നു. സിനി മയി ല്‍ രാഷ്ട്രീയം മുഖ്യ വിഷയമായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട ഫ്രഞ്ച് സംവിധായകനാ യിരുന്നു ഗൊര്‍ദാദ്. 1963ല്‍ പുറത്തിറങ്ങിയ കണ്ടംപ്ന്റ് ഏറ്റവും കൊമേ ഴ്ഷ്യല്‍ മേഖലയലെ ഏറ്റ വും വലിയ വിജയമായിരുന്നു.

ഇന്‍സൈറ്റ് പ്രസിഡന്റ് കെ.ആര്‍ ചെത്തല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി. വിന്‍സെന്റ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗൊദാര്‍ദിന്റെ ജീവിതവും ചല ച്ചിത്രങ്ങളും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമായി പ്രയോജനപ്പെടുമെന്നും രാഷ്ട്രീയ സാം സ്‌കാരിക മണ്ഡലങ്ങളില്‍ അദ്ദേ ഹത്തിന്റെ സൃഷ്ടികള്‍ ഉണ്ടാക്കിയ സ്വാധീനം ശ്രദ്ധേയമാണെന്നും പ്ര മേയത്തില്‍ അഭിപ്രായപ്പെട്ടു.

സി.കെ രാമകൃഷ്ണന്‍, മാണിക്കോത്ത് മാധവദേവ്, ഡോ.അനഘ കോമളന്‍ കുട്ടി, ഷാനി ആന്റണി,ശാരിക അച്യുതന്‍,മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.