News

ഗൃഹാതുരത്വത്തിന്റെ ജീവിത വര്‍ത്തമാനം ; ബിനാലെയില്‍ ഇ എന്‍ ശാന്തിയുടെ കലാവിഷ്‌കാരങ്ങള്‍

കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെ ന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ പ്രദേശമാണ് വരഞ്ഞതെന്ന് ശാന്തി പറഞ്ഞു. സ്ത്രീകള്‍ ഓല മെടയുന്നത്, കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണര്‍ വെള്ളം കോരുന്നത് ….. തുടങ്ങി കഥകള്‍ പറയാനുണ്ട് ഓരോ ചിത്രത്തിനും.

കൊച്ചി: പരിസരങ്ങളുടെ കാലാനുസൃത മാറ്റങ്ങള്‍ ആസ്പദമാക്കിയ ജീവിതവര്‍ത്തമാനങ്ങളാണ് ബിനാ ലെയില്‍ ഇ എന്‍ ശാന്തി എന്ന മലയാളി ചിത്രകാരിയുടെ കലാവിഷ്‌കാരങ്ങള്‍. ഗൃഹാതുരത്വമാര്‍ന്നവ. നാഗങ്ങളെ കുടിയിരുത്തിയ കാവും പാലമരവും ഒക്കെ ഈ ഇരിങ്ങാലക്കുടക്കാരിയുടെ വര്‍ണ്ണ ചിത്രങ്ങ ളില്‍ ജീവനോടെ നിറയുന്നു. കുടുംബവീടും ബാല്യകാല സ്മരണകളും പഴമയില്‍ നിന്നു പുതുമയിലേക്ക് ചേക്കേറിയ കാവിന്റെ സംക്രമണവുമടങ്ങിയ നിറങ്ങളില്‍ ഭാവത്തികവ് പകര്‍ന്ന രണ്ട് പരമ്പരകളായാണ് ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ശാന്തിയുടെ പെയിന്റിംഗുകള്‍.

വീട്ടുതൊടിയിലെ കാവും മരങ്ങളും കുഞ്ഞു ശാന്തിയുടെ മനസ്സില്‍ ഭയം കോറിയിരുന്നു. കാവ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ആചാരാനുഷ്ഠാനങ്ങളില്‍ മൂടപ്പെട്ട കാ വ് പെണ്‍കുട്ടികള്‍ക്ക് വിലക്കപ്പെട്ട താ യിരുന്നു. കേട്ടറിഞ്ഞ ആ വിലക്കുകള്‍ക്കാണ് ശാന്തി ചിത്രങ്ങളായി ആഖ്യാനം നല്‍കിയത്. കുട്ടിക്കാല ത്തെ ഭയം മുതിര്‍ന്നപ്പോള്‍ ജി ജ്ഞാസയ്ക്ക് വഴിമാറി. പഴയ കാവിന്റെ നഷ്ടങ്ങളും പുതിയ കാവിന്റെ നിര്‍മി തിയും ചിത്രങ്ങളാക്കണമെന്ന ആഗ്രഹം അങ്ങനെയുണ്ടായതാണെന്നു ശാന്തി പറയുന്നു. ബി നാലെയി ലെ കാവിന്റെ ചിത്രങ്ങള്‍ തീര്‍ത്തും ഭാവനയാണെന്നും ഇതുവരെ കാവ് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെ ന്നും ചിത്രകാരി.

കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ പ്രദേശമാണ് വരഞ്ഞതെന്ന് ശാന്തി പറഞ്ഞു. സ്ത്രീകള്‍ ഓല മെടയുന്നത്, കൂട്ടുകാരോടൊ പ്പം സ്‌കൂളില്‍ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണര്‍വെള്ളം കോരുന്നത് ….. തുടങ്ങി കഥകള്‍ പറയാനുണ്ട് ഓരോ ചിത്രത്തിനും. പോസ്റ്റ് കളര്‍, ആക്രി ലിക്, വാട്ടര്‍ കളര്‍ എന്നിവയായിലാണ് ദശകത്തിലേറെയായി തൃശ്ശൂര്‍ ജവഹര്‍ ബാലഭവനിലെ കലാധ്യാ പികയായ ശാന്തി ചിത്രങ്ങളൊരുക്കിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.