നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്നതിന് തട സം നില്‍ക്കില്ലെന്ന് വിചാരണ കോടതി. ഗൂഢാലോചന തെളിയിക്കാന്‍ കൂടുതല്‍ സമ യം വേണമെന്നും പ്രോസിക്യൂഷന്‍ വ്യകത്മാക്കി. പ്രതികള്‍ എല്ലാ അര്‍ത്ഥത്തിലും ശ ക്തരാണ് എന്തും വളച്ചൊടിക്കാന്‍ പ്രാപ്തരെന്നും പ്രോസിക്യൂഷന്‍
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി യെന്ന കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന അന്വേഷിക്കു ന്നതിന് തടസം നില്‍ക്കില്ലെന്ന് വിചാര ണ കോടതി. ചില സൂചനകളും തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചാല്‍ ഗൂഢാലോചന കുറ്റകരമണെ ന്ന് കണക്കാക്കാം.കേസില്‍ യഥാര്‍ത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഗൂഢാ ലോചനാ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോട തിയു ടെ പരാമര്‍ശം.
അന്വേഷണത്തിന് ദിലീപിന്റെ കസ്റ്റഡി ആവശ്യമെന്ന് കരുതുന്നല്ലെന്നും കോടതി പറഞ്ഞു. 2017 ല്‍ ഗൂ ഢാലോചന നടന്നതായി പറയുന്നു, എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചില്ലലോ എന്നും കോടതി ചൂണ്ടി ക്കാട്ടി. കൂടാതെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നി രീക്ഷിക്കുന്നു. പുതിയ കേസില്‍ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരി ശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ വധശ്രമ ഗൂഢാലോചന നടത്തിയതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂ ഷന്‍ വ്യകത്മാക്കി. വധശ്രമ ഗൂഢാലോചനയിലേക്ക് നയിക്കുന്ന പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെ ന്നും, അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്ത മാക്കി. ഗൂഢാലോചന തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക ത്മാക്കി. പ്രതികള്‍ എല്ലാ അര്‍ത്ഥത്തിലും ശക്തരാണ് എന്തും വളച്ചൊടിക്കാന്‍ പ്രാപ്തരെന്നും പ്രോസിക്യൂഷന്‍.
ദിവസവും ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ഹാജരാവാമെന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തി നിടെ ദിലീപ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസില്‍ അന്വേഷ ണം തടയാനാവില്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. ഡിജിപി ഹാജരാക്കിയ തെളിവുകള്‍ കോടതി പ രിശോധിച്ചു. അന്വേഷണ ത്തിനു സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗ സ്ഥരെ കൊല്ലാന്‍ ഗൂ ഢാലോചന നടത്തി, കൊലപ്പെടുത്താന്‍ ശ്രമം നടത്തി എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി ദിലീപിനെ തിരെ കൂടുതല്‍ കേസുകള്‍ ചുമത്തുകയും ചെയ്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.