World

ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി US ; ആൻഡ്രോയിഡും ക്രോമും വിൽക്കുമോ?

വാഷിങ്ടൻ : ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നീക്കവുമായി യുഎസ്. വിപണിയിലെ ഗൂഗിൾ ആധിപത്യത്തിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി ഈ മാസം നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം. ഓൺലൈൻ സേർച് വിപണിയുടെ 90% ഗൂഗിൾ കുത്തകയാക്കി വച്ചിരിക്കുന്നു, സ്മാർട്ഫോണുകളിലെ തിരച്ചിലിന്റെ 95 ശതമാനവും കയ്യടക്കി, സ്മാർട്ഫോണുകളിലും ബൗസറുകളിലും “ഡിഫോൾട്ട് സേർച് എൻജിൻ ആയി ഗൂഗിൾ തന്നെ വരാൻ 2021ൽ മാത്രം 2630 കോടി ഡോളറാണു കമ്പനി ചെലവാക്കി തുടങ്ങിയവയാണ് ഡിസ്ട്രിക്ട് ജഡ്ജി അമിത് മേത്തയുടെ ഉത്തരവിലുള്ളത്.

ടെക് വമ്പന്മാരെ പിടിച്ചുകെട്ടാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടെ വീണു കിട്ടിയ അവസരമായാണ് കോടതി വിധിയെ യുഎസ് ഭരണകൂടം കാണുന്നത്.
ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടികൾ യാഥാർഥ്യമായാൽ ആൻഡ്രോയിഡ്, ക്രോം ഉൾപ്പെടെയുള്ള ബിസിനസുകൾ ഗൂഗിളിന് അവസാനിപ്പിക്കേണ്ടി വന്നേക്കാം. ടെക് ലോകത്തിൽ ഗൂഗിളിന്റെ ആധിപത്യത്തിന് ഏറ്റവും കരുത്തു പകരുന്ന രണ്ട് ഉൽപന്നങ്ങളാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ക്രോം വെബ് ബ്രൗസറും. ലോകമെമ്പാടുമുള്ള ഏകദേശം 2.5 ബില്യൻ ഉപകരണങ്ങളിലാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ളത്. ഓട്ടേറെ സ്മാർട്ട് ഫോണുകളിലും കോം ആണ് ഡിഫോൾട്ട് ബ്രൗസർ. ഇവ വിൽക്കാൻ ഗൂഗിൾ നിർബന്ധിതമായേക്കാം.

കൂടാതെ, ടെക്സ്റ്റ് പരസ്യങ്ങൾ വിൽക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായ ആഡ്വേർഡ്സ് വിൽക്കാൻ ഗൂഗിളിനോട് ആവശ്യപ്പെടുന്നതിന്റെ സാധ്യതയും ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. 2018ൽ ഗൂഗിൾ ആഡ്സ് എന്ന പേരിൽപുനർനാമകരണം ചെയ്യപ്പെട്ട ആവേർഡ്സ്, കമ്പനിയുടെ നിർണായക വരുമാന സ്രോതസ്സാണ്. ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇതിലൂടെയാണ്. 2020ൽ ഇത് നൂറു ബില്യൻ ഡോളറിനു മുകളിലാണ് ഗൂഗിൾ ആഡ്സിൽനിന്നുള്ള വരുമാനം. കോടതി വിചാരണയ്ക്കിടെ ഗൂഗിൾ തന്നെ വെളിപ്പെടുത്തിയതാണ് ഈ കണക്ക്.

കടുത്ത നടപടികൾ ഒഴിവാക്കാൻ തീരുമാനിച്ചാൽ, ഡേറ്റ പങ്കുവയ്ക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാകും യുഎസ് ഭരണകൂടം മുന്നോട്ടുവയ്ക്കുക. ഗൂഗിളിന്റെ മുഖ്യ എതിരാളികളായ മറ്റു സെർച്ച് എൻജിനുകളാണ് മൈക്രോസോഫ്റ്റിന്റെ ബിങ്, ഡക്ക്ഗോ പോലുള്ളവയുമായി ഡേറ്റ പങ്കുവയ്ക്കാൻ ഗൂഗിൾ നിർബന്ധിതമായേക്കാം. ഡിഫോൾട്ട്’ സേർച് എൻജിൻ ആകുന്നതിന് ഗൂഗിൾ ഏർപ്പെട്ട കരാറുകൾ റദ്ദാക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള കമ്പനികളുമായാണ് ഗുഗുളിന്റെ കരാർ, നിലവിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്ന നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- എഐ) മേഖലയിലും ഗൂഗിൾ പിടിമുറുക്കുന്നത് തടയാൻ യുഎസ് ശ്രമിക്കുന്നു. ഇതിനായി, ഗൂഗിളിന്റെ എഐ ഉത്പന്നങ്ങളിൽ അവരുടെ തന്നെ ഡേറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നത് തടയാനാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം.
വൻകിട ടെക് കമ്പനികളുടെ കുത്തകയ്ക്കെതിരെ ഒട്ടേറെ കേസുകളാണ് യുഎസിൽ നടന്നുവരുന്നത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ യുഎസ് ഭരണകൂടം നൽകിയ കേസിലാണ് കഴിഞ്ഞ ദിവസം കോടതി വിധി പ്രഖ്യാപിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അറിയിച്ചു.

ഗൂഗിൾ കുത്തക അവസാനിപ്പിക്കാനായി ഇന്റർനെറ്റ് തിരച്ചിൽ വിപണിയിൽ വരുത്തേണ്ട സുപ്രധാന മാറ്റങ്ങൾ ഉൾപ്പെടെ പരിഹാര നടപടികൾ തീരുമാനിക്കാൻ രണ്ടാമതും വിചാരണ നടക്കും. ഗൂഗിളിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികൾ വൻ ഇടിവാണ് ഓഹരിവിപണിയിൽ നേരിടുന്നത്. ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഗൂഗിളിന്റെ ഓഹരികൾ 1.4% ഇടിഞ്ഞ് 161.95 ഡോളറിലെത്തി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.